Asianet News MalayalamAsianet News Malayalam

121 ടണ്‍ ഭാരമുള്ള റോഡ് ട്രെയിന്‍ 16 കിലോമീറ്റര്‍ വലിച്ചുനീക്കി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി

Land Rover tows 110 tonne road train to prove Discovery s pull
Author
First Published Oct 17, 2017, 6:04 PM IST

121 ടണ്‍ ഭാരമുള്ള റോഡ് ട്രെയിന്‍ 16 കിലോമീറ്റര്‍ ദൂരം വലിച്ച് നീക്കി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി. മൂന്നര ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളെ വലിക്കാന്‍ മാത്രം ശേഷിയുള്ള ഡിസ്‌കവറി എച്ച്എസ്ഇ ടിഡി6 ആണ് ഇതിനു 30 ഇരട്ടിയിലേറെ ഭാരം വലിച്ച് വാഹനലോകത്തെ അമ്പരപ്പിച്ചത്.

വടക്കന്‍ ഓസ്‌ട്രേലിയയിലെ ലാസ്സറ്റര്‍ ഹൈവേയിലായിരുന്നു ഈ അത്ഭുതപ്രകടനം. ആകെ 110 ടണ്‍ ആയിരുന്നു റോഡ് ട്രെയിനിന്റെ ഭാരം, ബാക്കിയുള്ള 11 ടണ്‍ വാഹനത്തില്‍ കയറ്റിയ ലോഡും. 254 എച്ച്പി 3.0 ലിറ്റര്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഡിസ്‌കവറി പൂര്‍ണമായും നിശ്ചലാവസ്ഥയിലുള്ള റോഡ് ട്രെയിനിനെ മുന്നോട്ട് നീക്കിക്കൊണ്ട് 44 കിലോമീറ്റര്‍ വേഗത്തില്‍ 16 കിലോമറ്ററോളം ഓടി.

തീവണ്ടിയില്‍ എഞ്ചിന് പിറകെ കോച്ചുകള്‍ ഘടിപ്പിക്കുന്നത് പോലെ ട്രക്ക് എഞ്ചിന് പിന്നില്‍ ട്രെയിലറുകള്‍ ഘടിപ്പിച്ചതാണ് റോഡ് ട്രെയിന്‍ എന്നറിയപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ നിയമമനുസരിച്ച് ഒരു വണ്ടിയില്‍ ഇത്തരം നാല് ട്രെയിലറുകള്‍ മാത്രമേ പാടുള്ളു. റോഡ് ട്രെയിനിന് പരമാവധി 83.5 മീറ്റര്‍ നീളവും. ഏഴ് ട്രെയിലറുകള്‍ ഘടിപ്പിച്ച, 100 മീറ്റര്‍ നീളമുള്ള വാഹനം പരീക്ഷണത്തിന് ഉപയോഗിക്കാന്‍ അധികൃതരുടെ പ്രത്യേക അനുമതി ലാന്‍ഡ് റോവര്‍ നേടിയിരുന്നു.

ചരക്ക് നീക്ക മേഖലയില്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കമ്പനിയായ ജി&എസ് ട്രാന്‍സ്‌പോര്‍ട്ടിന്റെ റോഡ് ട്രെയിനാണ് പരീക്ഷണത്തിന്‌ ഉപയോഗിച്ചത്. ജി&എസ്സിന്റെ മാനേജിങ് ഡയറക്ടര്‍  ജോണ്‍ ബിലാറ്റോയായിരുന്നു ഡിസ്‌കവറിയുടെ ഡ്രൈവിങ്ങ് സീറ്റില്‍. ഈ ആവശ്യവുമായി ലാന്‍ഡ് റോവര്‍ ബന്ധപ്പെട്ടപ്പോള്‍ അതിനു കഴിയുമോ എന്ന് താന്‍ സംശയിച്ചതായും ഡിസ്‌കവറി ഇത്ര അനായാസം ഈ ഭീമന്‍ റോഡ് ട്രെയിന്‍ വലിക്കുന്നത് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്നും ബിലാറ്റോ സാക്ഷ്യപ്പെടുത്തുന്നു.

 

 

Follow Us:
Download App:
  • android
  • ios