Asianet News MalayalamAsianet News Malayalam

മഹീന്ദ്ര അള്‍ട്ടുറാസ് സ്വന്തമാക്കി മഹീന്ദ്ര തലവന്‍, പേരിടുന്നവര്‍ക്ക് സമ്മാനം!

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികള്‍ക്കു കനത്ത വെല്ലുവിളിയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസ് ജി 4 അടുത്തിടെയാണ് വിപണിയിലെത്തിയത്.  2WD, 4WD എന്നീ രണ്ട് വകഭേദങ്ങളില്‍ നവംബര്‍ 24നാണ് അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 27 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള വാഹനം മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ ഫ്‌ളാഗ്ഷിപ്പ് മോഡലും കൂടിയാണ്.  ഇപ്പോള്‍ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര തന്നെ ഈ വാഹനം സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. 

Mahindra Chairman Anand Mahindra Purchases A New Mahindra Alturas G4 SUV
Author
Mumbai, First Published Jan 17, 2019, 2:37 PM IST

ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ എസ്‍യുവികള്‍ക്കു കനത്ത വെല്ലുവിളിയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഏഴ് സീറ്റര്‍ വാഹനം അള്‍ട്ടുറാസ് ജി 4 അടുത്തിടെയാണ് വിപണിയിലെത്തിയത്.  2WD, 4WD എന്നീ രണ്ട് വകഭേദങ്ങളില്‍ നവംബര്‍ 24നാണ് അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 27 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള വാഹനം മഹീന്ദ്രയുടെ ഏറ്റവും വില കൂടിയ ഫ്‌ളാഗ്ഷിപ്പ് മോഡലും കൂടിയാണ്.  ഇപ്പോള്‍ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര തന്നെ ഈ വാഹനം സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. 

വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര അള്‍ട്ടൂറാസ് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചത്. മഹീന്ദ്രയുടെ തന്നെ ടിയുവി 300, എക്സ് യുവി 500 തുടങ്ങിയ നിരവധി മോഡലുകള്‍ ആനന്ദ് മഹീന്ദ്രയുടെ ഗാരേജിലുണ്ട്. ഈ കൂട്ടത്തിലേക്കാണ് പുതിയ അള്‍ട്ടൂറാസും എത്തിയത്‌. പുതിയ മോഡലിന് ആകര്‍ഷകമായ ഒരു പേര് നിര്‍ദേശിക്കാനും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിച്ചയാള്‍ക്ക് രണ്ട് മഹീന്ദ്ര സ്‌കെയില്‍ മോഡല്‍ സമ്മാനമായി നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു. 

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണ്‍ ആണ് അള്‍ട്ടുറാസ് എന്ന പേരില്‍ ഇന്ത്യയിൽ അവതരിച്ചത്. 2016ലെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ആള്‍ട്ടുറാസിന്റെ കണ്‍സെപ്റ്റ് മോഡലിനെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.  വൈ 400 എന്നായിരുന്നു ഇന്ത്യയിലെത്തുന്ന വാഹനത്തിന്‍റെ ഇതുവരെയുള്ള കോഡ് നാമം.  

സാങ്യോങ്ങിന്റെ മുസൊ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുന്നത്. 4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്. 18 ഇഞ്ച് വലിപ്പമുള്ള 5 സ്പോക്ക് അലോയി വീലുകളും വലിയ റൂഫ് റെയിലും, ബാക്ക് സ്പോയിലറും എല്‍ഇഡി ടെയ്ല്‍ലാമ്പും അള്‍ട്ടുറാസിനുണ്ട്.

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, പുതിയ ബമ്പര്‍, എല്‍ഇഡി ഹെഡ്ലാറ്റ്, ഡിആര്‍എല്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും പ്രധാന സവിശേഷതകളാണ്. മുന്നിലെ ഗ്രില്ലില്‍ തുടങ്ങി വാഹനം വേറിട്ടു നില്‍ക്കുന്നു. മഹീന്ദ്രയുടെ സ്വന്തം ഡിസൈനിലുള്ള ക്രോം ഫിനീഷ്ഡ് വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, സാങ്യോങ് ലോഗോയുടെ സ്ഥാനത്ത് മഹീന്ദ്രയുടെ ലോഗോ സ്ഥാനമുറപ്പിച്ചതുമാണ് മുന്നിലെ പ്രധാന മാറ്റം. ഇതിന് പുറമെ, എല്‍ഇഡി ഹെഡ്ലൈറ്റും ഇതിനൊപ്പവും ബമ്പറിലും നല്‍കിയിട്ടുള്ള രണ്ട് ഡിആര്‍എല്ലും അള്‍ട്ടുറാസിന്റെ സവിശേഷതയാണ്.

പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തുന്നത്. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.  2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 2157 സിസിയില്‍ 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അള്‍ട്ടുറാസില്‍ ടുവീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് നല്‍കിയിരിക്കുന്നത്. 

നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകള്‍, സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡ്, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.  9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവയും പുതിയ എസ്‌ യു വിയിലുണ്ട്.  ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും മുമ്പിലാണ് അള്‍ട്ടുറാസ്. 

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവര്‍ക്കൊപ്പം ഇസുസു എംയു-എക്‌സ്, മിസ്തുബുഷി പജേറൊ സ്‌പോര്‍ട്ട് തുടങ്ങിയവരും ഇന്ത്യന്‍ നിരത്തുകളില്‍ അല്‍ട്ടുറാസിന്റെ മുഖ്യ എതിരാളികളാണ്.

Follow Us:
Download App:
  • android
  • ios