Asianet News MalayalamAsianet News Malayalam

അടിപൊളി ലുക്കില്‍ മഹീന്ദ്രയുടെ കുഞ്ഞന്‍ മൊജോ എത്തി

Mahindra Mojo UT300 ready to launch
Author
First Published Jan 17, 2018, 10:15 AM IST

മഹീന്ദ്രയുടെ കുഞ്ഞന്‍ ഇരുചക്രവാഹനം മോജോ UT300 ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയതായി റിപ്പോര്‍ട്ട്. സാധാരണ മോജോയില്‍ നിന്നും വ്യത്യസ്തമായി മോജോ UT300ല്‍  ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ്. കാര്‍ബ്യുറേറ്റഡ് എഞ്ചിന്‍ പരിവേഷമാണ് മോജോ UT300ന്റെ മറ്റൊരു പ്രത്യേകത.

ദീര്‍ഘദൂര റൈഡിംഗിന് അനുയോജ്യമായ പരിഷ്‌കരിച്ച സീറ്റുകളും ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജിയുമൊക്കെ ഈ കുഞ്ഞന്‍ ബൈക്കിന്‍റെ പ്രത്യേകതകളാണ്. റെഡ്, ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് കുഞ്ഞന്‍ മോജോ എത്തുക. ബ്ലാക്ഡ്ഔട്ട് തീമിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ സ്വിംഗ് ആമും ചാസിയും.
1.4 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കുന്ന വില.

Follow Us:
Download App:
  • android
  • ios