Asianet News MalayalamAsianet News Malayalam

പുത്തന്‍ എക്കോസ്‌പോര്‍ട്ടില്‍ മഹീന്ദ്ര എന്‍ജിനെന്ന് സൂചന

യുഎസ് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എക്കോസ്‌പോര്‍ട്ടില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയിലും ഉപയോഗിക്കുന്ന ഈ എഞ്ചിന്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Mahindra petrol engine for next Ford EcoSport
Author
Mumbai, First Published Nov 29, 2018, 12:30 PM IST

യുഎസ് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എക്കോസ്‌പോര്‍ട്ടില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയിലും ഉപയോഗിക്കുന്ന ഈ എഞ്ചിന്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്‌റ്റേജ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കുന്നതു സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ചാണ് മഹീന്ദ്ര നിര്‍മിക്കുന്ന ചെറിയ പെട്രോള്‍ എന്‍ജിന്‍ പുതുതലമുറ എക്കോസ്‌പോര്‍ട്ടിന് കരുത്ത് പകരാനെത്തുന്നത്. 

നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ്‌ എക്കോസ്‌പോര്‍ട്ടിലുള്ളത്. 121 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ പെട്രാള്‍ എന്‍ജിന്‍. 123 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും നല്‍കും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി പവറും 205 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. 

ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുന്നത്.

കരാറിന്‍റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ശേഷിയിലുള്ള പെട്രോള്‍ എന്‍ജിനുകളാണ് ഫോര്‍ഡിനായി മഹീന്ദ്ര നിര്‍മിക്കുക. ഇതേതുടര്‍ന്ന്, 2020- മുതല്‍ നിരത്തിലെത്തുന്ന ഫോര്‍ഡിന്റെ വാഹനങ്ങള്‍ക്ക് മഹീന്ദ്രയുടെ ബിഎസ്-6 എന്‍ജിനായിരിക്കും കരുത്ത് പകരുക.

ഒപ്പം വാഹനങ്ങളിലെ സാങ്കേതികവിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടും ഇരുകമ്പനികളും ധാരണയായിട്ടുണ്ട്. പ്രധാനമായും കണക്ടറ്റഡ് കാര്‍ സൊലൂഷന്‍ സാങ്കേതികവിദ്യയായിരിക്കും മഹീന്ദ്രയും ഫോര്‍ഡും പങ്കിടുക. വരും വര്‍ഷങ്ങളില്‍ മഹീന്ദ്രയുടെയും ഫോര്‍ഡിന്റെയും കാറുകളില്‍ ഇരുകമ്പനികളുടെയും സംയുക്താഭിമുഖ്യത്തില്‍ വികസിപ്പിക്കുന്ന കണക്ടറ്റഡ് കാര്‍ സൊലൂഷന്‍സ് സംവിധാനം ഒരുക്കും. ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിന്റെ വികസനവും ഇരു കമ്പനികളുടെയും അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios