Asianet News MalayalamAsianet News Malayalam

മഹീന്ദ്ര ഥാര്‍ അമേരിക്കയില്‍ 'തോര്‍'

Mahindra Thar based off roader to enter USA as Mahindra Thor
Author
First Published Nov 13, 2017, 7:54 PM IST

നാലു വീലിലും ഒരുപോലെ കരുത്തുമായി ഓഫ് റോഡില്‍ മികവ് തെളിയിച്ച ജനപ്രിയ വാഹനം മഹീന്ദ്ര ഥാര്‍ അമേരിക്കയിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ഥാറിനെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന ഓഫ്‌റോഡര്‍  അമേരിക്കയില്‍ പുതിയ തോര്‍ എന്നായിരിക്കും അറിയപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടനം നടക്കാനിരിക്കുന്ന മഹീന്ദ്രയുടെ മിഷിഗണിലെ പുതിയ നിര്‍മാണ കേന്ദ്രത്തിലാണ് തോറിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. യൂട്ടിലിറ്റി ടാസ്‌ക് വെഹിക്കിൾ കാറ്റഗറിയിലാണ് തോര്‍ അമേരിക്കയില്‍ എത്തുന്നത്.  സാങ്‌യോങ് ടിവോളിയില്‍ നല്‍കിയ 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് തോറിന് കരുത്തേകുകയെന്നും യൂറോ 6 നിലവാരം പുലര്‍ത്തുന്നതായിരിക്കും ഈ എന്‍ജിനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോഞ്ചിങ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കമ്പനി നടത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് മഹീന്ദ്ര അമേരിക്കന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.  മുമ്പ് സ്‌കോര്‍പിയോ അടിസ്ഥാനമാക്കിയ ഒരു പിക്കപ്പുമായി അമേരിക്കന്‍ വിപണയിലെത്താനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios