Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ പുത്തന്‍ മഹീന്ദ്ര TUV 300

  • മോഹവിലയില്‍ പുത്തന്‍ മഹീന്ദ്ര TUV 300
Mahindra TUV 300 plus launched

രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി TUV 300-ന് പുതിയ പതിപ്പെത്തി.  പുതിയ TUV300 പ്ലസിനെ 9.47 ലക്ഷം രൂപ മുംബൈ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. TUV300 എസ്‌യുവിയുടെ ലോങ് വീല്‍ ബേസ് പതിപ്പാണിത്.

ഇക്കോ മോഡ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ ടെക്‌നോളജി, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി, ഇന്റലിപാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് പുതിയ വാഹനം എത്തുന്നത്.

ഇരട്ട എയര്‍ ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ TUV300 പ്ലസിലുണ്ട്.  ഡ്രൈവര്‍ സീറ്റിന് കീഴില്‍ പ്രത്യേക സ്റ്റോറേജ് ട്രെ, ജിപിഎസ് പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നു വകഭേദങ്ങളിലുമാണ് വാഹനം വിപണിയിൽ എത്തുന്നത്. ഗ്ലേസിയര്‍ വൈറ്റ്, മജെസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് എന്നിങ്ങനെ അഞ്ചു നിറങ്ങളിലും  P4, P6, P8 എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലുമാണ് വാഹനം എത്തുന്നത്. നീളം 4,400 mm ആണ്. 1,835 mm വീതിയും 1,812 mm ഉയരവുമുണ്ട്. വാഹനത്തില്‍ ഒമ്പതു പേര്‍ക്ക് യാത്ര ചെയ്യാം.

 

 

 

Follow Us:
Download App:
  • android
  • ios