Asianet News MalayalamAsianet News Malayalam

മഹീന്ദ്രയുടെ ആ കിടിലന്‍ വാഹനത്തിന് ഇലക്ട്രിക്ക് പതിപ്പും!

യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം എക്സ് യു വി 300 നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനം ഫെബ്രുവരിയില്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കുന്നതായാണ് പുതിയ വാര്‍ത്ത. 

Mahindra XUV 300 Electric SUV
Author
Mumbai, First Published Jan 2, 2019, 4:03 PM IST

Mahindra XUV 300 Electric SUV

യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം എക്സ് യു വി 300 നിരത്തിലെത്താന്‍ ഒരുങ്ങുകയാണ്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന  വാഹനം ഫെബ്രുവരിയില്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കുന്നതായാണ് പുതിയ വാര്‍ത്ത. 

2020 പകുതിയോടെ ഇ കെ യു വി 300 വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ഓടുന്ന എസ് യു വിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ ആണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 

നിലവിൽ മഹീന്ദ്രയ്ക്കു വൈദ്യുത വാഹന വിഭാഗത്തില്‍ ഇ ടു ഒ, ഇ വെരിറ്റൊ തുടങ്ങിയ വാഹനങ്ങളാണുള്ളത്.  അടുത്ത വർഷത്തോടെ ബാറ്ററിയിൽ ഓടുന്ന കെയുവി 100 അവതരിപ്പിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ഇതോടൊപ്പമാണ് എക്സ് യു വി 300 വൈദ്യുത പതിപ്പിന്റെ വികസനവും പുരോഗമിക്കുന്നത്. എം ഇ എസ് എം എ(മഹീന്ദ്ര ഇലക്ട്രിക് സ്കേലബ്ൾ മൊഡ്യുലർ ആർക്കിടെക്ചർ) ആവും വൈദ്യുത എക്സ് യു വി 300 മോഡലിന് അടിത്തറയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Mahindra XUV 300 Electric SUV

അതേ സമയം ഫെബ്രുവരയില്‍ വിപണിയിലെത്തുമെന്നു കരുതുന്ന വാഹനത്തിന്‍റെ എയറോ ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്നതിനാണ് വിന്‍ഡ് ടണല്‍ ടെസ്റ്റ് കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ കടത്തിവിട്ടാണ് പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്. 

വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും.  പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. 

Mahindra XUV 300 Electric SUV

ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കുംഇത്. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും.

എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാവും വാഹനത്തിന്‍റെ ഹൃദയം. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 2016 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.

നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസയ്ക്കൊപ്പം ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവയുമായി മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി എതിരിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില.  

Mahindra XUV 300 Electric SUV

Follow Us:
Download App:
  • android
  • ios