Asianet News MalayalamAsianet News Malayalam

'സിബിഐ' കാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 'സികെ 1'; ഇഷ്ട നമ്പറിനായി മലയാളി ചെലവിട്ടത് ലക്ഷങ്ങള്‍

തന്റെ പോഷെ ബോക്സറിന് സി കെ 1 എന്ന നമ്പർ കിട്ടാൻ കെ എസ് ബാലഗോപാൽ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മൽസരമാണ് തുക ഇത്രയും ഉയർത്തിയത്

malayali own favorite number for record price of 31 lakh
Author
Thiruvananthapuram, First Published Feb 4, 2019, 3:57 PM IST

തിരുവനന്തപുരം:  വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല. ലേലത്തിലൂടെ 31 ലക്ഷംരൂപയ്ക്ക് വിറ്റുപോയ സികെ 1 നാണ് ഇനി ആ സ്ഥാനം. ഇഷ്ടം നമ്പർ സ്വന്തമാക്കാൻ ലേലത്തിൽ എത്ര തുകയും മുടക്കുന്നത് ചിലർക്ക് ഹരമാണ്. malayali own favorite number for record price of 31 lakh

 

തന്റെ പോഷെ ബോക്സറിന് സി കെ 1 എന്ന നമ്പർ കിട്ടാൻ കെ എസ് ബാലഗോപാൽ മുടക്കിയത് 31 ലക്ഷം രൂപയാണ്. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മൽസരമാണ് തുക ഇത്രയും ഉയർത്തിയത്. 

malayali own favorite number for record price of 31 lakh

 

 

കേരളത്തിൽ ഇത് റെക്കോർ‍ഡാണ്. ഇതിന് മുൻപുള്ള ഏറ്റവും വലിയ തുക 19 ലക്ഷത്തിന് വിറ്റുപോയ സിബി 1 എന്ന നമ്പറാണ്.  വാഹന പ്രമേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന ഈ നമ്പറിന്‍റെ ഉടമയും ബാലഗോപാൽ തന്നെയാണ്.

malayali own favorite number for record price of 31 lakh

2004 മുതൽ തുടങ്ങിയതാണ് വാഹനപ്രേമിയായ ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം. 9 വാഹനങ്ങളാണ് ബാലഗോപാലിനുള്ളത്.  2004ൽ ഏ കെ ഒന്നിലാണ് തുടക്കം. ഇനിയും പുതിയ വണ്ടി വന്നാൽ ഇഷ്ടനമ്പർ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ  തയ്യാറാണ് ബാലഗോപാൽ. 

Follow Us:
Download App:
  • android
  • ios