Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനകം ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് മാരുതി

2019 ഡിസംബറോടെ ബിഎസ് 4 വാഹന മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി. രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാരുതി സുസുകിയുടെ തീരുമാനം.

Maruti Suzuki to stop production of BSIV models by December 2019 Reports
Author
Mumbai, First Published Dec 23, 2018, 5:34 PM IST

2019 ഡിസംബറോടെ ബിഎസ് 4 വാഹന മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി. രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാരുതി സുസുകിയുടെ തീരുമാനം.

2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ ബിഎസ് 4 വാഹനങ്ങളുടെ ഉല്‍പ്പാദനം 2019 ഡിസംബറോടെ അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ചില ബിഎസ് 4 വാഹനങ്ങള്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രം 2019 ഡിസംബറിനു ശേഷം ലഭ്യമാക്കിയേക്കാമെന്നും ഈ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുമെന്ന് ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

ബിഎസ് 6 പെട്രോള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കൂടുതലായതിനാൽ ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയാനാണ് സാധ്യതയെന്ന് ഭാര്‍ഗവ നിരീക്ഷിച്ചു. രണ്ടര ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്.  മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രിം കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. 

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. 

Follow Us:
Download App:
  • android
  • ios