Asianet News MalayalamAsianet News Malayalam

ഇനി കാത്തിരുന്ന് മുഷിയേണ്ട; ബ്രസയുടെ ഉല്‍പ്പാദനം ഉയര്‍ത്തുന്നു

ബ്രെസയ്‍ക്ക് റെക്കോഡ് വില്‍പ്പനയാണ്.   അതുകൊണ്ടു തന്നെ വാഹനത്തിന് ദിനംപ്രതി ആവശ്യക്കാര്‍ കൂടി വരുന്നതനുസരിച്ച് ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പും നീളുകയാണ്. ഈ പരാതികള്‍ക്ക് പരിഹാരവുമായെത്തിയിരിക്കുകയാണ് മാരുതി. വാഹനത്തിന്‍റെ ഉത്പാദനം കൂട്ടി കാത്തിരിപ്പ് കുറയ്ക്കാനുള്ള നടപടികള്‍ മാരുതി ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Maruti Suzuki Vitara Brezza production ramped up
Author
Mumbai, First Published Nov 21, 2018, 7:28 AM IST

എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വികൾ ഇന്ത്യയിലെ ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണ്. ഈ സെഗ്മെന്‍റില്‍ കരുത്തനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ.  ബ്രെസയ്‍ക്ക് റെക്കോഡ് വില്‍പ്പനയാണ്.   അതുകൊണ്ടു തന്നെ വാഹനത്തിന് ദിനംപ്രതി ആവശ്യക്കാര്‍ കൂടി വരുന്നതനുസരിച്ച് ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പും നീളുകയാണ്. ഈ പരാതികള്‍ക്ക് പരിഹാരവുമായെത്തിയിരിക്കുകയാണ് മാരുതി. വാഹനത്തിന്‍റെ ഉത്പാദനം കൂട്ടി കാത്തിരിപ്പ് കുറയ്ക്കാനുള്ള നടപടികള്‍ മാരുതി ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ. 
ഇതുവരെ 3.57 ലക്ഷം ബ്രസകള്‍ നിരത്തിലെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഒക്ടോബര്‍ പാദത്തില്‍ 95000 യൂണിറ്റും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.48 ലക്ഷം യൂണിറ്റ് ബ്രെസയുമാണ് പുറത്തിറങ്ങിയത്. പ്രതിമാസം ശരാശരി 15,000 ബ്രെസ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ബ്രെസയുടെ 94,000 യൂണിറ്റാണ് പുറത്തിറങ്ങിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 10 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും ഉത്പാദനം ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

നാല് ആഴ്ച മുതല്‍ ആറ് ആഴ്ച വരെയാണ് ഇപ്പോള്‍ ബ്രെസയ്ക്കുള്ള കാത്തിരിപ്പ്. ഇത് കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിനുള്ളത്. ഇത് ഉയര്‍ത്തി ബുക്കിങ് കാലാവധി കുറയ്ക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

Follow Us:
Download App:
  • android
  • ios