Asianet News MalayalamAsianet News Malayalam

ഫാൻസി നമ്പർ പ്ലേറ്റുകൾ: നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

ഫാൻസി നമ്പർ പ്ലേറ്റുകൾ: നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

MVD to take action against fancy number plates

ഫാൻസി നമ്പറുകൾ മാത്രമല്ല ഫാൻസി നമ്പർ പ്ലേറ്റുകളും പലർക്കും ഹരമാണ്. എന്നാൽ ഇത്തരക്കാരെ നോട്ടമിട്ടിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

വ്യക്തമായി നമ്പറുകൾ കാണാൻ ആവാത്ത രീതിയിലാണ് പല നമ്പർ പ്ലേറ്റുകളും. ഇത്തരത്തിൽ നിയമം ലംഘനം നടത്തുന്ന നിരവധി കാറുകളുടെയും മോട്ടോർ ബൈക്കുകളും ഉണ്ട് നഗരത്തിൽ. ശ്രദ്ധയിൽ പെടുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റിക്കുകയും 2000 രൂപ വരെ ഫൈൻ അടപ്പിക്കുകയും ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

മോട്ടോർ വാഹന നിയമപ്രകാരം രണ്ടു തരത്തിലുള്ള നിയമ ലംഘനമാണ് നമ്പർ പ്ലേറ്റുകളുടെ കാര്യത്തിൽ സംഭവിക്കുക. സെക്ഷൻ 39 അനുസരിച്ചു വ്യക്തത ഇല്ലാത്ത രീതിയിൽ വണ്ടി നമ്പർ എഴുതിയാൽ 2000 രൂപ ഫൈൻ അടക്കേണ്ടി വരും. റൂൾ 50 പ്രകാരം നിയമം അനുശാസിക്കുന്ന വലുപ്പം നമ്പർ പ്ലേറ്റിന് ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കാം.

നിയമം അനുസരിച്ചു ബൈക്കുകൾക്കും ഓട്ടോകൾക്കും 200x100 mm ഉള്ള നമ്പർ പ്ലേറ്റാണ് വേണ്ടത്. കാറുകൾക്കും, മറ്റു യാത്ര വാഹനങ്ങൾക്കും 340 x 200 mm / 500 x 120 mm ആണ് വലിപ്പം.

ഇത് കൂടാതെ നമ്പർ പ്ലേറ്റിന്റെ ഉയരം, ഘനം, അക്ഷരങ്ങളുടെ അകലം എന്നിവക്കും കൃത്യമായ അളവുകളുണ്ട്. രണ്ടു വരിയിലായാണ് നമ്പർ എഴുതുന്നതെങ്കിൽ ആദ്യ വരിയിൽ സംസ്ഥാനത്തിന്റെയും വാഹനം റെജിസ്റ്റർ ചെയ്‍ത ആർടിഒ ഓഫിസിന്റെയും കോഡ് നമ്പർ ആണ് വേണ്ടത്.

ഉദാഹരണത്തിന് എറണാകുളം ആണെങ്കിൽ KL 07 എന്ന് ആദ്യ വരിയിലും ബാക്കി രണ്ടാമത്തെ വരിയിലും എഴുതണം. ഏറ്റവും അധികം നിയമ ലംഘനം കണ്ടു വരുന്നത് ഇക്കാര്യത്തിൽ ആണെന്ന് എറണാകുളം റീജിയണൽ ട്രാൻസ്‌പോർട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ എം ഷാജി പറഞ്ഞു.

പ്രൈവറ്റ് വാഹനങ്ങൾ വെള്ളയിൽ കറുത്ത നിറത്തിലും ടാക്സികൾ മഞ്ഞയിൽ കറുത്ത നിറത്തിലും റെന്റ് എ കാറുകൾക്ക് കറുപ്പിൽ മഞ്ഞ നിരത്തിലുമാണ് നമ്പർ പ്ലേറ്റുകൾ വേണ്ടത്.

നമ്പർ പ്ലേറ്റുകൾ നിർമിച്ചു കൊടുക്കുന്നവരും നിയമ ലംഘനത്തിന്റെ പരിധിയിൽ വരുമെങ്കിലും അവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമില്ല.

 

Follow Us:
Download App:
  • android
  • ios