Asianet News MalayalamAsianet News Malayalam

ഒറ്റ ചാര്‍ജ്ജില്‍ 400 കിമീ; നിസാന്‍ ലീഫ് ഇന്ത്യയിലേക്ക്

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ വൈദ്യുത കാറായ ലീഫ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്.
 

New Nissan Leaf electric car to India
Author
Mumbai, First Published Jan 25, 2019, 6:28 PM IST

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ വൈദ്യുത കാറായ ലീഫ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്.

മോഡലിനെ പൂര്‍ണ്ണമായും വിദേശത്തു നിര്‍മ്മിച്ച്‌ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ലീഫിന് 35 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 2017 -ലാണ് ലീഫ് 2 ഹാച്ച്‌ബാക്കിനെ രാജ്യാന്തര വിപണിയില്‍ നിസാന്‍ അവതരിപ്പിച്ചത്.

ലീഫിന്റെ രണ്ടാംതലമുറ 2017 സെപ്തംബറിലാണ് നിസാന്‍ പുറത്തിറക്കുന്നത്. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും കൂടുതൽ ദൂരം ഓടാൻ ശേഷിയോടെയാണ് പുത്തന്‍ ലീഫ് എത്തുന്നത്. 148 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ ലീഫിലെ വൈദ്യുത മോട്ടോറിന് കഴിയും. 40 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ഒറ്റ ചാര്‍ജ്ജില്‍  ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മൈൽ(ഏകദേശം 400 കിലോമീറ്റർ) ഓടാൻ കഴിയുമെന്നതാണു  രണ്ടാം തലമുറ ലീഫിന്റെ പ്രധാന പ്രത്യേകത. ആദ്യ ലീഫില്‍ ഇത് കേവലം 250 കിലോമീറ്റർ മാത്രമായിരുന്നു.

വർധിച്ച സഞ്ചാര ശേഷിക്കൊപ്പം ഭാഗികമായ സ്വയം നിയന്ത്രണ ശേഷിയും രണ്ടാം തലമുറ ലീഫിന്റെ സവിശേഷതയാണ്. മോട്ടോർവേയിലൂടെ സഞ്ചരിക്കുമ്പോൾ ഒരേ ലെയ്നിൽ തുടരാൻ ഈ ‘ലീഫി’നു സ്വയം സാധിക്കും. ഒപ്പം ഡ്രൈവറുടെ ഇടപെടൽ ഒട്ടുമില്ലാതെ സ്വയം പാർക്കിങ്ങിൽ ഇടംപിടിക്കാനും പുത്തൻ ‘ലീഫി’നു കഴിയും. അടുത്ത മാസം മുതൽ ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന പുതിയ ‘ലീഫി’ന് 31.50 ലക്ഷം യെൻ(ഏകദേശം 18.55 ലക്ഷം രൂപ) ആണു വില. എട്ട് വർഷം മുമ്പാണു നിസ്സാൻ ‘ലീഫു’മായി വിപണിയിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios