Asianet News MalayalamAsianet News Malayalam

ഉത്സവകാലത്ത് മോഹവിലയില്‍ പുത്തന്‍ റെനോ ഡസ്റ്റര്‍

New Renault Duster Sandstorm edition launched
Author
First Published Sep 22, 2017, 4:31 PM IST

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ എസ്‍യുവി ഡസ്റ്ററിന്‍റെ  പരിഷ്‌കരിച്ച പതിപ്പ് റെനോ ഇന്ത്യ പുറത്തിറക്കി. ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി  10.90 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം സ്‌പെഷ്യല്‍ എഡിഷന്‍ എത്തിയിരിക്കുന്നത്.  RXS ഡീസല്‍ 85 പിഎസ്, RXS ഡീസല്‍ 110 പിഎസ് എന്നീ രണ്ട് പതിപ്പുകളില്‍ സാന്‍ഡ്‌സ്‌റ്റോം ലഭ്യമാകും. RXS 85 ഡീസലിന് 10.90 ലക്ഷം രൂപയും RXS ഡീസല്‍ 110-ന് 11.70 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

രൂപത്തില്‍ ഒഴികെ വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. ഇന്റീരിയര്‍-എക്‌സ്റ്റീരിയര്‍ അപഡേറ്റുകള്‍, സാധാരണ ഡസ്റ്ററില്‍ നിന്നും പുതിയ മോഡലിനെ വേറിട്ട് നിര്‍ത്തുന്നു. യഥാക്രമം 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് RxS ഡീസല്‍ 85PS, RxS ഡീസല്‍ 110PS വേരിയന്റുകളില്‍ ഇടംപിടിക്കുന്നത്. 108.5 bhp, 84 bhp എന്നിങ്ങനെ രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ട K95 1.5 dCi എഞ്ചിനാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോമിന്  കരുത്തുപകരുന്നത്. 85 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 108 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുമാണിത്. 85 പിഎസില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 110 പിഎസില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍. രണ്ടു മോഡലുകളും ടൂവീല്‍ ഡ്രൈവാണ്.

പുതുക്കി പണിത ബംമ്പര്‍, ബ്ലാക്ക് ഗ്രില്‍, പുതിയ അലോയി വീല്‍ എന്നിവയടക്കം ഒമ്പത് പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയാണ് പുതിയ ഡസ്റ്ററിന്റെ വരവ്. ഡസ്റ്റര്‍ ബ്രാന്‍ഡിംഗ് നേടിയ ഫ്രണ്ട് ക്ലാഡിംഗിന് മാറ്റ് ബ്ലാക് ഫിനിഷാണ് റെനോ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഡോറുകള്‍ക്കും ടെയില്‍ഗെയ്റ്റിനും, ORVM കള്‍ക്കും സ്‌പെഷ്യല്‍ എഡിഷന്‍ സാന്‍ഡ്‌സ്‌റ്റോം ഡീക്കലുകളും നല്‍കി. പുതിയ 16 ഇഞ്ച് മെഷീന്‍ അലോയി വീലുകളും ബോഡി കളേര്‍ഡ് ഔട്ട്‌സൈഡ് ഡോര്‍ ഹാന്‍ഡിലുകളും പുതിയ ഡസ്റ്ററിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

എക്സ്റ്റീരിയര്‍ സാന്‍ഡ്‌സ്റ്റോം ബ്രാന്‍ഡിംഗിനോട് നീതി പുലര്‍ത്തുന്നതാണ് ഇന്റീരിയറും. സാന്‍ഡ്‌സ്‌റ്റോം ബ്രാന്‍ഡിംഗ് നേടിയതാണ് സീറ്റ് കവറുകളും ഫ്‌ളോര്‍ മാറ്റുകളും. ബ്ലാക്-ഗ്രെയ് കോമ്പിനേഷനിലാണ് ഇന്റീരിയര്‍ കളര്‍സ്‌കീം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയര്‍ ഹൈലൈറ്റാണ്. ഔട്ട്ബാക്ക് ബ്രോണ്‍സ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്ലാറ്റ് ഗ്രെയ് എന്നീ മൂന്ന് നിറഭേദങ്ങളിലാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ ഒരുങ്ങുന്നത്.

 

 

 

Follow Us:
Download App:
  • android
  • ios