Asianet News MalayalamAsianet News Malayalam

13 പുത്തന്‍ വാണിജ്യ വാഹനങ്ങളുമായി ടാറ്റ

ബംഗളൂരുവില്‍ നടക്കുന്ന ഇ-കോമേഴ്സ് എക്‌സ്‌പോയില്‍ 13 വാണിജ്യ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. ഇ -കോമേഴ്സ് വ്യാപാരത്തിന് പൂര്‍ണ്ണമായും അനുയോജ്യമായ രീതിയില്‍ പ്രത്യേകമായി നിര്‍മ്മിച്ച മോഡലുകളാണ് ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കുന്നത്. 

New Tata Vehicles For E Commerce
Author
Mumbai, First Published Feb 18, 2019, 5:07 PM IST

ബംഗളൂരു: ബംഗളൂരുവില്‍ നടക്കുന്ന ഇ-കോമേഴ്സ് എക്‌സ്‌പോയില്‍ 13 വാണിജ്യ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. ഇ -കോമേഴ്സ് വ്യാപാരത്തിന് പൂര്‍ണ്ണമായും അനുയോജ്യമായ രീതിയില്‍ പ്രത്യേകമായി നിര്‍മ്മിച്ച മോഡലുകളാണ് ടാറ്റാ മോട്ടോഴ്സ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ 22 വരെ ബംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വെച്ചാണ് ഇ - കോമേഴ്സ് എക്‌സ്‌പോ നടക്കുന്നത്. 

ഇ - കോമേഴ്സ് സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ ചരക്ക് നീക്കത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി പഠിച്ചാണ് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും  ടാറ്റാ മോട്ടോഴ്‌സിന്റെ സ്വന്തം ഡിസൈന്‍ എന്‍ജിനീയര്‍മാരാണ് വാഹനങ്ങളുടെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വളരുന്ന വരുമാനം, സര്‍ക്കാരിന്‍റെ മികച്ച പിന്തുണ, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ധന എന്നിവ മൂലം രാജ്യത്തെ ഇ കോമേഴ്സ് വിപണി 2017ലെ 38.5 ബില്യണ്‍ ഡോളറില്‍ നിന്നും 2026 ആകുമ്പോഴേക്കും 200 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് കണക്കു കൂട്ടുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് സിവിബിയു പ്രസിഡന്റ് ഗിരീഷ് വാഗ് വ്യക്തമാക്കി.  ഇത് അനുസരിച്ച് ഇ കൊമേഴ്സ് കമ്പനികള്‍ അവരവരുടെ വിതരണ കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുകയാണ്. ഇ കൊമേഴ്സ് എക്‌സ്‌പോയില്‍ ഈ വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങള്‍ ഒരുക്കുകയാണ് ടാറ്റാ മോട്ടോഴ്സ് എന്നും അദ്ദേഹം പറഞ്ഞു.

ഇ കൊമേഴ്സ് കമ്പനികള്‍ക്കും ട്രാന്‍സ്‌പോര്‍ട്ടര്‍ക്കും ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കുട കീഴില്‍ ലഭ്യമാക്കുന്ന സമ്പൂര്‍ണ സേവ സംവിധാനവും ടാറ്റാ മോട്ടോഴ്സ് ഒരുക്കിയിട്ടുണ്ട്.  സര്‍വീസ് &പാര്‍ട്‌സ് നെറ്റ് വര്‍ക്ക്, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, ലോയല്‍റ്റി പദ്ധതികള്‍ എന്നിവ സമ്പൂര്‍ണ സേവയിലൂടെ ടാറ്റാ മോട്ടോഴ്സ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.

ടാറ്റായുടെ ഏറ്റവുമധികം വില്പനയുള്ള എയ്സ് മോഡല്‍ ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എയ്സ് ഡെലിവറി വാന്‍ ആയി മാറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഇ - കൊമേഴ്സ് പാക്കേജുകള്‍ക്കായി എയ്സ് സിപ് പാനല്‍ വാനും, ഭാരമേറിയ ഉല്‍പ്പന്നങ്ങള്‍ വഹിക്കാന്‍ സൂപ്പര്‍ എയ്സ് മിന്റ് എക്‌സ് പി എസും എക്‌സ്‌പോയില്‍ ഉണ്ടാകും. മികച്ച സാങ്കേതിക വിദ്യ, ഉപയോഗിക്കാന്‍ ഉള്ള സൗകര്യം, ഉയര്‍ന്ന മൈലേജ്, കുറഞ്ഞ പ്രവര്‍ത്തന ചിലവ് എന്നിവ ഇ കൊമേഴ്സ് വിപണിക്ക് അനുയോജ്യമായ വാഹനമായി ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളെ മാറ്റുന്നു. ഉയര്‍ന്ന വാഹക ശേഷിയും നീളമേറിയ ഡെക്കും കൂടുതല്‍ പച്ചക്കറികളും പഴങ്ങളും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍കൊള്ളാന്‍ വാഹനത്തെ പര്യാപ്തമാക്കുന്നു. സൂപ്പര്‍ എയ്സ് മിന്റ് എക്‌സ് പി എസ് ശീതീകരിച്ച് കൊണ്ടുപോകേണ്ട ഉല്‍പ്പന്നങ്ങള്‍ ആയ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, പഴം, പച്ചക്കറികള്‍ എന്നിവക്ക് അനുയോജ്യമായ വാഹനം ആണ്. ദക്ഷിണേന്ത്യയില്‍ 2018 ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍  എസ് സി വി കാര്‍ഗോ, പിക്ക് അപ്പ് വിഭാഗത്തില്‍ 43.11% വളര്‍ച്ചയാണ് ടാറ്റാ മോട്ടോഴ്സ് കൈവരിച്ചത്  

അള്‍ട്രാ ട്രക്ക് വിഭാഗത്തില്‍ ചെറുതും, ഇടത്തരം വലിപ്പം ഉള്ളതുമായ വാഹനങ്ങള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ആധുനികവും കരുത്തുറ്റതുമായ ടര്‍ബോട്രോണ്‍ എഞ്ചിന്‍ ആണ് അള്‍ട്രാ ട്രക്കില്‍ ഉള്ളത്.ഒ ടി പി ലോക്ക്, സിസി ടിവി ക്യാമറകള്‍, ലോഡ് സെന്‍സറുകള്‍, ടെലിമാറ്റിക് സിസ്റ്റം എന്നിവ വാഹനത്തില്‍ ഉണ്ട്.ഏറ്റവും ഉയര്‍ന്ന  സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു 

എഫ് ടി എം എസ് കണ്ടെയ്‌നര്‍ ഓണ്‍ അള്‍ട്രാ 24 1518/53, 20   എഫ് ടി എം എസ് കണ്ടെയ്‌നര്‍ ഓണ്‍ അള്‍ട്ര  1014/45, 20 എഫ് ടി എം എസ് റീഫര്‍ ഓണ്‍  അള്‍ട്രാ  1014/45, 3 സൈഡ് ഓപ്പണബി എം എസ് കണ്ടെയിനര്‍ ഓണ്‍ അള്‍ട്രാ  1518/53, 22 എഫ് ടി എം എസ്  കണ്ടെയിനര്‍ ഓണ്‍ എല്‍ പി ടി 1412/48,  14 എഫ് ടി എം എസ് കണ്ടെയിനര്‍ ഓണ്‍ അള്‍ട്രാ  ഠ.7 എന്നീ മോഡലുകള്‍ ആണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുക

ടാറ്റാ മോട്ടോഴ്സ് ബിഎസ്‌ഐവി വിഭാഗത്തില്‍ ഉള്ള വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. 24 അടിയുള്ള ശീതീകരിച്ച കണ്ടെയിനര്‍ എല്‍ പി ടി 1613/52,32 അടിയുള്ള റെഫ്രിജറേറ്റഡ് കണ്ടെയിനര്‍ ഓണ്‍ എല്‍ പി ടി 2518/68 എന്നിവ ഭക്ഷ്യ വിഭവങ്ങള്‍ കൊണ്ട് പോകാന്‍ ഏറെ അനുയോജ്യമാണ്.

ദക്ഷിണേന്ത്യയില്‍ വിതരണക്കാരെ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ടാറ്റാ മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി 10 പുതിയ ഡീലര്‍ഷിപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ടച്ച് പോയിന്റുകളുടെ ആകെ എണ്ണം 655 ആയി ഉയര്‍ന്നു. 

Follow Us:
Download App:
  • android
  • ios