Asianet News MalayalamAsianet News Malayalam

വരുന്നൂ ഹൈബ്രിഡ് കൊറോളയുമായി ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സെഡാന്‍ കൊറോളയുടെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തും. നോര്‍ത്ത് അമേരിക്കയിലും ചൈനയിലുമാണ് ആദ്യമെത്തുക. അധികം വൈകാതെ തന്നെ വാഹനം ഇന്ത്യയിലേക്കുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് അനുസരിച്ചുള്ള എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയോടെയാണ് പുതിയ കൊറോള എത്തുന്നത്. 
 
New Toyota Corolla sedan to be unveiled in November
Author
Mumbai, First Published Oct 28, 2018, 2:19 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സെഡാന്‍ കൊറോളയുടെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തും. നോര്‍ത്ത് അമേരിക്കയിലും ചൈനയിലുമാണ് ആദ്യമെത്തുക. അധികം വൈകാതെ തന്നെ വാഹനം ഇന്ത്യയിലേക്കുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് അനുസരിച്ചുള്ള എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയോടെയാണ് പുതിയ കൊറോള എത്തുന്നത്. 

നിലവില്‍ കൊളോറയുടെ 11-ാം തലമുയാണ് നിരത്തിലുള്ളത്.  മുന്‍ മോഡലുകളെക്കാള്‍ കരുത്തുറ്റ വാഹനമായിരിക്കും പുതിയത്. ഇതിനായി ടൊയോട്ടയുടെ പുതിയ ടിഎല്‍ജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും പുതുതലമുറ കൊറോളയുടെ നിര്‍മ്മാണം. പുതിയ ഡിസൈനും വാഹനത്തെ വേറിട്ടതാക്കും. വിദേശ രാജ്യങ്ങളില്‍ മുമ്പ് എത്തിച്ചിട്ടുള്ള കൊറോളയുടെ ഹാച്ച്ബാക്ക് മോഡലിന്റെ ഡിസൈന്‍ തന്നെയായിരിക്കും പുതിയ കൊറോളയുടെ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും. ഓട്ടോണമസ് ബ്രേക്കിങ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈബീം, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കണക്ട്റ്റിവിറ്റി ഫീച്ചറുകള്‍ തുടങ്ങി ശക്തമായ സുരക്ഷയോടെയാണ് പുതിയ സെഡാന്‍ എത്തുന്നത്.  

മാരുതിയും ടൊയോട്ടയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സംയുക്തമായായിരിക്കും വാഹനം വിപണിയില്‍ ഇന്ത്യന്‍ എത്തുക. 

Follow Us:
Download App:
  • android
  • ios