Asianet News MalayalamAsianet News Malayalam

ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍; ഈ സ്കൂട്ടറിന് ആവശ്യക്കാരേറുന്നു

ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവയുടെ പുതിയ മോഡലായ ഐ പ്രെയ്‌സിന്റെ ബുക്കിങ് 450 യൂണിറ്റിലെത്തിയതായി കമ്പനി വ്യക്തമാക്കി.  

Okinawa i Praise Receives 450 Bookings
Author
Gurugram, First Published Jan 10, 2019, 4:31 PM IST

ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവയുടെ പുതിയ മോഡലായ ഐ പ്രെയ്‌സിന്റെ ബുക്കിങ് 450 യൂണിറ്റിലെത്തിയതായി കമ്പനി വ്യക്തമാക്കി.  

2017 ല്‍ ഒഖിനാവ അവതരിപ്പിച്ച പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വകഭേദമാണ് ഐ-പ്രെയ്‌സ്. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്.  ഇന്‍റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ കമ്പനി അവതരിപ്പിക്കുന്ന സ്കൂട്ടറില്‍ എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഹൃദയം. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. 

ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ-പ്രെയ്‌സിന് സാധിക്കും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, എന്നിവയാണ് ഐ പ്രെയ്‌സിന്റെ മറ്റു പ്രത്യേകതകള്‍. സുരക്ഷയ്ക്കായി മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും ഒപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ ഒരുക്കുന്നു.

5000 രൂപ സ്വീകരിച്ച് കഴിഞ്ഞ മാസമാണ് ഐ പ്രെയ്‌സിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചത്. രാജ്യത്തുടനീളം 250-ഓളം ഡീലര്‍ഷിപ്പുകളുണ്ട്.വാഹനം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും. പ്രെയ്സിനെ കൂടാതെ റിഡ്ജ്, റിഡ്ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളും ഒഖിനാവ നിരയിലുണ്ട്. 
 

Follow Us:
Download App:
  • android
  • ios