Asianet News MalayalamAsianet News Malayalam

ഒമാനില്‍ വിനോദയാത്രയ്ക്ക് പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • സിവിൽ ഡിഫൻസ് സുരക്ഷ കർശനമാക്കി
Oman civil defense increase the security measures in tourist places

മസ്ക്കറ്റ്: ഒമാനിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് സുരക്ഷ കർശനമാക്കി. മഴക്കാലവുമായി ബന്ധപ്പെട്ട് സഞ്ചാരികളുടെ തിരക്കേറുന്ന പശ്ചാത്തലത്തിലാണ് ടൂറിസം മന്ത്രാലയത്തിന്‍റെ നടപടി. ഇതിന്‍റെ ഭാഗമായി ടൂറിസം സ്ഥലങ്ങളില്‍ പരിശോധനകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാവാന്‍ സാധ്യതയുളള  അപകടങ്ങള്‍ ഒഴിവാക്കാനാണ് സുരക്ഷ കര്‍ശനമാക്കിയത്.

ചെറിയ പെരുന്നാൾ അവധിയോടനുബന്ധിച്ചു രാജ്യത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം മുൻ വര്‍ഷങ്ങളെക്കാൾ കൂടുന്ന സാഹചര്യം കണക്കിലെടുത്താണ്   മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം. വളരെ സുന്ദരവും വൃത്തിയുളളതുമായ   ഒമാന്റെ ഭൂപ്രകൃതിയെ  അതിന്റെ തനിമയോട് കൂടി നിലനിർത്തുവാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സ്വദേശികളും   വിദേശികളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട് .

ഇതിനായുള്ള ബോധവൽക്കരണ പരിപാടികളും വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു ജലാശങ്ങളായിലും, വെള്ള ചാട്ടങ്ങളിലും ബീച്ചുകളിലും എത്തുന്നവർ വളരെയധികം ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു .

ബീച്ചുകളിൽ അടക്കം തിരക്കുള്ള  മറ്റു സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുൻനിർത്തി, സിവിൽ ഡിഫൻസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഈ മാസം അവസാനം ആരംഭിച്ചു, സെപ്റ്റംബറിൽ അവസാനിക്കുന്ന സലാലയിലെ ഖരീഫ്  സീസണ് വേണ്ടുന്ന തയ്യാറെടുപ്പുകളും പുരോഗമിച്ചു വരികയാണ്. മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നടക്കം നിരവധി സന്ദർശകർ ആയിരിക്കും ഖരീഫ് എന്ന മൺസൂൺ കാലാവസ്ഥ ആസ്വദിക്കുവാൻ  എത്തുക. 

Follow Us:
Download App:
  • android
  • ios