Asianet News MalayalamAsianet News Malayalam

ശൈത്യം; ഒമാനില്‍ സഞ്ചാരികളുടെ തിരക്ക്

Oman travel
Author
First Published Jan 14, 2018, 12:26 AM IST

ശൈത്യ കാലമായതോടെ ഒമാനില്‍  സഞ്ചാരികളുടെ എണ്ണം കൂടി.  ദാഖിലിയ ബാത്തിന  മേഖലയിലെ  പർവത നിരകളിലെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്.  നിരവധി  ഉല്ലാസ പരിപാടികളും  ഒമാൻ സർക്കാർ  ഒരുക്കിയിട്ടുണ്ട്.

തണുപ്പ് കാലം  ആരംഭിച്ചതോടുകൂടി    ഒമാനിലെ എല്ലാ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ്  അനുഭവപ്പെടുന്നത്. ഏറ്റവും  കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒമാനിലെ പ്രധാനപെട്ട പർവ്വത നിരകളിൽ എല്ലാം തന്നെ താപ നില   ഇപ്പോൾ  പത്തു ഡിഗ്രി  സെൽഷ്യസിനു    താഴയാണ്   രേഖപ്പെടുത്തുന്നത്.

Oman travel

സമുദ്ര നിരപ്പിൽ നിന്നും  നാലായിരം മീറ്റർ ഉയരത്തിൽ   സ്ഥിചെയ്യുന്ന,  ജബൽ ശർഖി  സഞ്ചാരികളുടെ പറുദീസാ ആയി മാറിയിരിക്കുകയാണ്. ഒമാനിലേ വിനോദ സഞ്ചാര കേന്ദ്രങ്ങളായ  കസബ് , സൂർ എന്നീ സ്ഥലങ്ങളിലേക്ക്  നിരന്തരമായി വരുവാൻ ആകർഷിക്കുന്ന  രണ്ടു പ്രധാന ഘടകങ്ങൾ ഭൂപ്രകൃതിയും  ചരിത്രവുമാണെന്ന് സഞ്ചാരികള്‍ പറയുന്നു.  കൂടാതെ  കഴിഞ്ഞ രണ്ടു  വർഷത്തിനിടയിൽ  അടിസ്ഥാന സൗകര്യങ്ങളായ  റോഡുകളുടെ  വികസനവും വിനോദസഞ്ചാരത്തെ ഏറെ സഹായിച്ചു.

രാജ്യത്തെ ഏറ്റവും  ഉയരമുള്ള   ഈ പർവ്വത നിരകളിൽ കൂടി മോട്ടോർ സൈക്കിളിൽ  സാഹസിക  യാത്ര നടത്തുന്നവരും  കുറവല്ല . മോട്ടോർ സൈക്കിളിൽ പർവത  മുകളിലേക്കു ഇഴഞ്ഞു കയറുന്നതു  ഒരു സാഹസികത തന്നെയാണ്.

Oman travel

സഞ്ചാരികൾക്കു ഏറ്റവും പ്രിയമുള്ള   ഈ കാലാവസ്ഥ  വേണ്ടത്ര പ്രയോജനപെടുത്തുവാൻ   ഒമാൻ സർക്കാർ   നിരവധി  ഉല്ലാസപരിപാടികൾ ഒരുക്കിയിട്ടുമുണ്ട്. പർവ്വത  നിരകൾക്കു പുറമെ , ബീച്ചുകൾ , ജലാശയങ്ങൾ, പുരാതന സൂക്കുകൾ, ഫോർട്ടുകൾ  തുടങ്ങിയവ  സന്ദർശിക്കുവാന്‍ ധാരാളം സഞ്ചാരികളാണ് ശൈത്യ കാലങ്ങളിൽ  ഒമാനിൽ എത്തുന്നത് .

Oman travel

Follow Us:
Download App:
  • android
  • ios