Asianet News MalayalamAsianet News Malayalam

പി സി ജോര്‍ജ്ജിന് ബസ് മാത്രമല്ല ജേസീബിയും വഴങ്ങും

P C George drive JCB
Author
First Published Nov 24, 2017, 5:32 PM IST

വിവാദങ്ങളുടെ തോഴനാണ്  പി സി ജോർജ് എംഎൽഎ. ഇദ്ദേഹം ബസ് ഡ്രൈവറായത് അടുത്തകാലത്ത് വാര്‍ത്തയായിരുന്നു.  ഒരു റോഡിന്‍റെ  ഉദ്ഘാടനം വ്യത്യസ്തമാക്കുന്നതിനാണ് എംഎല്‍എ അന്ന് ബസ് ഡ്രൈവറായത്. ബസ് സ്വയം ഓടിച്ചാണ് എംഎൽഎ പുതിയ റോഡ് ഉദ്ഘാടനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇന്ന് പുതിയൊരു വാഹനം ഓടിച്ചാണ് പി സി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ താരമായത്. ഇത്തവണ ജെസിബിയുടെ വളയമാണ് പി സി ജോര്‍ജ്ജ് തിരിച്ചത്.

കോരുത്തോട് കോസടി ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ജോര്‍ജ് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റി നിര്‍വഹിച്ചത്. സ്‌കൂളിലെ കുട്ടികളേയും അധ്യാപകരേയും നാട്ടുകാരേയും കാഴ്ചക്കാരാക്കിയായിരുന്നു ജോര്‍ജ്ജിന്‍റെ പ്രകടനം. ജെസിബി കൊണ്ട് മണ്ണ് കോരുന്ന ജോര്‍ജിനെ കുട്ടികള്‍ കയ്യടിച്ചാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ 'പൂഞ്ഞാന്‍ ആശാന്‍ പി.സി ജോര്‍ജ്' ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.കുട്ടികള്‍ക്കൊപ്പം കുറച്ച് സെല്‍ഫി എടുത്ത ശേഷമാണ് ജോര്‍ജ്ജ് മടങ്ങിയത്.

 

Follow Us:
Download App:
  • android
  • ios