Asianet News MalayalamAsianet News Malayalam

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമായി 400 ആഢംബര കാറുകള്‍ വാങ്ങി പഞ്ചാബ് സര്‍ക്കാര്‍

80 കോടി രൂപ മുടക്കി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപയോഗിക്കാന്‍ ആഡംബര കാറുകള്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഇന്നോവ ക്രിസ്റ്റ, സ്‌കോര്‍പിയോ തുടങ്ങി വാഹനങ്ങളാണ് സര്‍ക്കാര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Punjab govt approves over 400 luxury vehicles for CM Ministers and MLAs
Author
Punjab, First Published Oct 21, 2018, 12:54 PM IST

80 കോടി രൂപ മുടക്കി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപയോഗിക്കാന്‍ ആഡംബര കാറുകള്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഇന്നോവ ക്രിസ്റ്റ, സ്‌കോര്‍പിയോ തുടങ്ങി വാഹനങ്ങളാണ് സര്‍ക്കാര്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 രണ്ട് ബുള്ളറ്റ് പ്രൂഫ് ഉള്‍പ്പടെ 16 ലാന്‍ഡ് ക്രൂയിസറാണ് സര്‍ക്കാര്‍ വാങ്ങുന്നത്.  മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് വേണ്ടി ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള ലാന്‍ഡ് ക്രൂയിസറാണ് വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള മിസ്തുബിഷി മോണ്ടിറോയിലായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ യാത്ര.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കായി 13 സ്‌കോര്‍പിയോ വാങ്ങും. സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍മാര്‍ക്കായി മാരുതി ഡിസയര്‍, എര്‍ട്ടിഗ, ഹോണ്ട അമേസ് തുടങ്ങി 14 കാറുകളും വാങ്ങും.

മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ക്കും ടൊയോട്ടയുടെ ഫോര്‍ച്യൂണറോ ഇന്നോവ ക്രിസ്റ്റയോ നല്‍കും. മുമ്പ് ടൊയോട്ട കാംറിയായിരുന്നു മന്ത്രിമാരുടെ ഔദ്യോഗിക വാഹനം. സംസ്ഥാനത്തെ 97 എംഎല്‍എമാര്‍ക്കും ഇന്നോവ ക്രിസ്റ്റ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
Follow Us:
Download App:
  • android
  • ios