Asianet News MalayalamAsianet News Malayalam

റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കി ബജാജ് ഡൊമിനര്‍

Riding on Dominar 400 Bajaj Auto overtakes Royal Enfield in 350
Author
First Published Mar 18, 2017, 1:51 PM IST

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,082 വാഹനങ്ങളാണ് ഫെബ്രുവരയില്‍ ബജാജ് വിറ്റഴിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ 2628 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനേ എന്‍ഫീല്‍ഡിനു സാധിച്ചിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തിറങ്ങി മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് ഡൊമിനര്‍ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പൾസർ സീരിസിനു മുകളിലുള്ള ഡൊമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ.

ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ് ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനറിനെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്ന ബജാജിന്‍റെ കണക്കുകൂട്ടലിനെ ശരിവയക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 

Follow Us:
Download App:
  • android
  • ios