Asianet News MalayalamAsianet News Malayalam

യമഹയെ പിന്തള്ളി മികച്ച ബൈക്കുകളുടെ പട്ടികയില്‍ റോയല്‍ എന്‍ഫീല്‍ഡ്

രാജ്യത്തെ മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയില്‍ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2018 ല്‍ രാജ്യത്തെ ഇരുചക്ര  വാഹനങ്ങളുടെ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ നേട്ടം. യമഹ മോട്ടോര്‍സിനെ പിന്തള്ളിയാണ് ബുള്ളറ്റ് ബ്രാന്‍ഡ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. 

Royal Enfield Is Now One Among The Top Five Bike Brands In India
Author
Mumbai, First Published Feb 2, 2019, 6:51 PM IST

രാജ്യത്തെ മികച്ച അഞ്ച് ബൈക്കുകളുടെ പട്ടികയില്‍ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2018 ല്‍ രാജ്യത്തെ ഇരുചക്ര  വാഹനങ്ങളുടെ വില്‍പ്പന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ നേട്ടം. യമഹ മോട്ടോര്‍സിനെ പിന്തള്ളിയാണ് ബുള്ളറ്റ് ബ്രാന്‍ഡ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. 

2017 -നെക്കാളും 11 % അധിക വളര്‍ച്ചയാണ് 2018ല്‍ കമ്പനി കൈവരിച്ചത്.  2017 -ല്‍ 7,52,880 യൂണിറ്റാണ് വിറ്റതെങ്കില്‍ 2018 -ല്‍ ഇത് 8,37,669 യൂണിറ്റായി ഉയര്‍ന്നു. നവംബറില്‍ അവതരിപ്പിച്ച ഇരട്ടക്കുട്ടികളായ പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ പ്രകടനമികവാണ് കമ്പനിയുടെ ഈ നേട്ടത്തിനു ചുക്കാന്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ബൈക്ക് പ്രേമികളുടെ ഇഷ്‍ട മോഡലുകളാവാന്‍ ഇവയ്ക്ക് കഴിഞ്ഞു. 

ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഇരട്ടക്കുട്ടികള്‍ക്കൊപ്പം ക്ളാസിക്ക്, തണ്ടര്‍ബേര്‍ഡ് എക്സ്, ഹിമാലയന്‍ എന്നീ മോഡലുകളുടെ വില്‍പ്പനയും കമ്പനിക്ക് കരുത്ത് പകര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്ക് എന്ന ബഹുമതി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ഉം സ്വന്തമാക്കി. 
 

Follow Us:
Download App:
  • android
  • ios