Asianet News MalayalamAsianet News Malayalam

എബിഎസുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 500X

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുതിയ തണ്ടര്‍ബേര്‍ഡ് 500X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി

Royal Enfield Launches Thunderbird 500X ABS
Author
Mumbai, First Published Nov 29, 2018, 4:07 PM IST

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ പുതിയ തണ്ടര്‍ബേര്‍ഡ് 500X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി. അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ ബൈക്കായ പുതിയ തണ്ടര്‍ബേഡ് X സീരീസ് എത്തിയത്. ഈ വാഹനത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തിയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.  2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500X എബിഎസിന്റെ ദില്ലി എക്സ്ഷോറൂം വില. എബിഎസ് ഇല്ലാത്ത റഗുലര്‍ മോഡലിനെക്കാള്‍ 14,000 രൂപയോളമാണ് എബിഎസ് മോഡലിന്റെ വില. 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

സാധാരണ തണ്ടര്‍ബേര്‍ഡിനെ അല്‍പം പരിഷ്‌കരിച്ച് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X എന്നിവ നിരത്തിലെത്തിയത്. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500X ന്‍റെ ഹൃദയം.  പുതിയ തണ്ടര്‍ബേര്‍ഡ് 350X മോഡലും ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെ അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios