Asianet News MalayalamAsianet News Malayalam

വരുന്നൂ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 500

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 മാര്‍ച്ചില്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്‌പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് പുത്തന്‍ ബൈക്കിന്‍റെ ഡിസൈന്‍. 

Royal Enfield scrambler 500
Author
Mumbai, First Published Jan 1, 2019, 5:31 PM IST

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ സ്‌പോര്‍ട്ടി ബൈക്ക് സ്‌ക്രാംബ്ലര്‍ 500 മാര്‍ച്ചില്‍ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഓഫ് റോഡ് ബൈക്കുകളുടെ ഭാവവും സ്‌പോര്‍ട്ടി ഭാവവും കോര്‍ത്തിണക്കിയാണ് പുത്തന്‍ ബൈക്കിന്‍റെ ഡിസൈന്‍. 

ക്ലാസിക് 500 അടിത്തറയാക്കിയാണു റോയൽ എൻഫീൽഡ് സ്ക്രാംബ്ലർ 500ന്‍റെ നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഗേജ് മൗണ്ടിങ് റാക്ക് സഹിതം സിംഗിൾ സീറ്റ്, ഉയർന്ന പിൻ ഫെൻഡർ, നോബ്ലി ടയർ, സ്പോക്ക്ഡ് വീൽ, അൺസ്വെപ്റ്റ് എക്സോസ്റ്റ് തുടങ്ങിയവയെല്ലാം ബൈക്കിന്‍റെ പ്രത്യേകതകളാണ്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും ക്ലാസിക് 500 സ്‌ക്രാംബ്ലറിന് സുരക്ഷ ഒരുക്കും. 

Follow Us:
Download App:
  • android
  • ios