Asianet News MalayalamAsianet News Malayalam

സൗദി റോഡ് അപകടങ്ങൾ; ശാസ്ത്രീയ പഠനത്തിന് നിർദ്ദേശം

Saudi road accidents
Author
First Published Dec 10, 2017, 12:24 AM IST

സൗദിയിൽ റോഡ് അപകടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനത്തിന് നിർദ്ദേശം. വനിതകൾക്ക് ഡ്രൈവിംഗ് ലൈസെൻസ് അനുവദിക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കുന്നതിനാണ് നടപടി.

റോഡ് അപകടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായും സൂഷ്മമായും പഠിച്ചു ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ ട്രാഫിക് പദ്ധതി തയ്യാറാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദ്ദേശം നൽകി.
വനിതകൾക്ക് ഡ്രൈവിംഗ് ലൈസെൻസ് അനുവദിക്കുന്നതിനോട് അനുബന്ധിച്ചു പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്.

ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ കുറക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി നിലവിലെ നിയമങ്ങൾ പുനഃപരിശോധിക്കും. നിയമ ലംഘകർക്കുള്ള ശിക്ഷകളും ഉയർത്തും.

കൂടാതെ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകൾ നവീകരിക്കുകയും പുതിയ സ്കൂളുകൾ തുറക്കുകയും ചെയ്യും. വനിതകൾക്കു വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നതിനു മുൻപായി റോഡുകളിലെ സുരക്ഷ പരമാവധി വർദ്ധിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. അടുത്ത വർഷം ജൂൺ 23 മുതലാണ് വനിതകൾക്കു വാഹനം ഓടിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വരുക.

Follow Us:
Download App:
  • android
  • ios