Asianet News MalayalamAsianet News Malayalam

തയ്ച്ചുങ് വിളിക്കുന്നു; സഞ്ചാരികളെ ഇതിലേ ഇതിലേ...

  • ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്‍റെ അത്ഭുത കാഴ്ച്ചകളാണ്
  • ജലജീവികളും പക്ഷിവൈവിധ്യവും കൊണ്ട് സമ്പന്നമായ ഫോട്ടോഗ്രാഫേഴ്സിന്‍റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍
Taiwan is a tourism destination

തയ്ച്ചുങ്: തായ്‍വാനെന്ന പേര് മനസ്സിലേക്ക് കയറി വരുമ്പോള്‍ ഒരു ശരാശരി വ്യക്തിക്ക് ഓര്‍മ്മ വരുന്ന കാര്യങ്ങള്‍ ഒരു സ്വതന്ത്ര രാജ്യമായിരിക്കുമ്പോഴും ചൈന തങ്ങളുടെതെന്ന് അവകാശവാദമുന്നയ്ക്കുന്ന പ്രദേശമെന്നും. വ്യത്യസ്തവുമായ അനേകം മതങ്ങള്‍ക്ക് ഒരേപോലെ ഇടമുളള പ്രദേശമെന്നുമൊക്കെയാവും. എന്നാല്‍ ഇതിനുമപ്പുറം പ്രകൃതിയുടെയും സംസ്കാര വൈവിധ്യത്തിന്‍റെയും കേന്ദ്ര സ്ഥാനമാണ് തായ്‍വാന്‍.

ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ - ഈസ്റ്റ് ചൈനാ കടലിലാണ് തായ്‍വാന്‍റെ സ്ഥാനം. തായ്‍വാനിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് തായ്ച്ചുങ്. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്. തായ്‍വാന്‍റെ തലസ്ഥാനമായ തായ്പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരമുണ്ട് തായ്ച്ചുങിലേക്ക്. തായ്ച്ചുങ്ങിന്‍റെ പ്രത്യേകതകളിലേക്ക്.

കലയും സംസ്കാരവും

Taiwan is a tourism destination

തായ്വാന്‍റെ സംസ്കാരിക തലസ്ഥാനമാണ് തായ്ച്ചുങ്. തായ്വാന്‍ ഫൈന്‍ ആ‍ര്‍ട്ട്സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്‍റിങ്ങുകള്‍, അപൂര്‍വ്വ ശില്‍പ്പങ്ങള്‍, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ നിങ്ങളെ ഇവിടെ കാത്തിരിക്കുന്നു. ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്‍റെ അത്ഭുത കാഴ്ച്ചകളാണ്. 

നൈറ്റ് മാര്‍ക്കറ്റ്

Taiwan is a tourism destination

തായ്ച്ചുങിന്‍റെ ഓപ്പണ്‍ എയര്‍മാര്‍ക്കറ്റിലൂടെയുളള രാത്രിനടത്തം ലോകത്തെ ഒരു സഞ്ചാരിക്കും മറക്കാനൊക്കാത്തതാവും. ന്യൂഡില്‍സ് കോര്‍ണറുകള്‍, താറാവിന്‍റെ ആകൃതിയിലുളള കോട്ടണ്‍ കാന്‍ഡിയുടെ മധുരവും, ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലിനെയും തോല്‍പ്പിക്കുന്ന തെരുവോര ഭക്ഷണശാലകളും ഏതൊരു സഞ്ചാരിയേയും തായ്ച്ചുങില്‍ പിടിച്ചു നിറുത്താന്‍ പോന്നതാണ്. 

ഹസ്യൂഷാന്‍ ഫോറസ്റ്റ് റീക്രിയേഷന്‍ ഏരിയ

Taiwan is a tourism destination

തായ്ച്ചുങിന്‍റെ നഗരത്തില്‍ നിന്ന് 30 മിനിറ്റ് യാത്ര ചെയ്താല്‍ ഈ വിശാല വനപ്രദേശത്ത് എത്താവുന്നതാണ്. ഇവിടെയെത്തിയാല്‍ സമയം പോകുന്നതേ സഞ്ചാരികള്‍ അറിയില്ല എന്നാണ് തായ്വാന്‍ സര്‍ക്കാരിന്‍റെ വാഗ്ദാനം.

കാറ്റും, ചതുപ്പ് നിലങ്ങളും, നദിയും 

Taiwan is a tourism destination

തായ്ച്ചുങ്ങിലെ ശരാശരി താപനില 23 ഡിഗ്രി സെല്‍ഷ്യസാണ്. തായ്ച്ചുങിന്‍റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കുന്നു. തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദിയും. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാവും. ഫോട്ടോഗ്രാഫേഴ്സിന്‍റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.

Follow Us:
Download App:
  • android
  • ios