Asianet News MalayalamAsianet News Malayalam

മാരുതി വിയര്‍ക്കും; ടാറ്റയുടെ ആ വാഹനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍  മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടാറ്റ 45Xന്‍റെ  ഇന്റീരിയറിന്റെ ചിത്രങ്ങള്‍ പുറത്തായി. വാഹനത്തിന്‍റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

Tata 45X New Premium Interior Reveals
Author
Mumbai, First Published Jan 2, 2019, 10:46 AM IST

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍  മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടാറ്റ 45Xന്‍റെ  ഇന്റീരിയറിന്റെ ചിത്രങ്ങള്‍ പുറത്തായി. വാഹനത്തിന്‍റെ പരീക്ഷണയോട്ടങ്ങള്‍ പുരോഗമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2018 ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാകും 45X വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡാഷ്‌ബോര്‍ഡ് മൂടിയ നിലയിലാണ് വാഹനം. ഏറെ ആഡംബരം നിറഞ്ഞുനില്‍ക്കുന്നതാണ് അകത്തളം. ബ്ലാക്ക് ഫിനീഷിങ്ങില്‍ കര്‍വ് ഷേപ്പിലുള്ള ഡാഷ്‌ബോഡും ചതുരാക്രിതിയിലുള്ള നാല് എസി വെന്റുകളാണ് ഈ വാഹനത്തിലുള്ളത്. ഡാഷ്‌ബോഡിന്റെ വശങ്ങളിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയുമായാണ് എസി വെന്റുകള്‍ ഉള്ളത്.

ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, 12 വോള്‍ട്ട് ചാര്‍ജിങ് സോക്കറ്റ് എന്നീ സൗകര്യങ്ങളും അകത്തളത്തിലുണ്ട്. 

കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. എങ്കിലും ഡിസൈനില്‍ ചെറുതല്ലാത്ത മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് കാറിന്‍റെ നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് വാഹനത്തിന്‍റെ രൂപകല്‍പന. ടാറ്റ അക്വില എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കാറിന്‍റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും വാഹനത്തിന്‍റെ മുഖ്യ എതിരാളികളായിരിക്കും.

Follow Us:
Download App:
  • android
  • ios