Asianet News MalayalamAsianet News Malayalam

ടാറ്റയും വാഹനവില കൂട്ടുന്നു

 2019 ജനുവരി 1 മുതല്‍ രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ വിവിധ മോഡലുകൾക്കും വില കൂടും.  നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധനവാകും വിവിധ മോഡലുകൾക്ക് ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കി.

Tata Motors to raise prices
Author
Mumbai, First Published Dec 13, 2018, 10:41 PM IST

മുംബൈ: 2019 ജനുവരി 1 മുതല്‍ രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ വിവിധ മോഡലുകൾക്കും വില കൂടും.  നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധനവാകും വിവിധ മോഡലുകൾക്ക് ഉണ്ടാവുകയെന്ന് കമ്പനി വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധിച്ചതിനാലാണ് വില കൂട്ടാൻ  കാരണമായി കമ്പനി പറയുന്നത്. 

മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ഫോക്സവാഗണും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നുണ്ട്.  ടോയോട്ടോയുടെ എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില വര്‍ദ്ധിക്കും. ഫോര്‍ഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും നാലുശതമാനം വിലവര്‍ധന പരിഗണിക്കുന്നുണ്ട്.   മൂന്നു ശതമാനം വരെ വില കൂട്ടാനാണ് ഫോക്സ് വാഗന്‍റെ നീക്കം. 

മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കും വില കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഓഗസ്റ്റിലും നേരിയ തോതില്‍ കാറുകളുടെ വില കൂട്ടിയിരുന്നു.
 

Follow Us:
Download App:
  • android
  • ios