Asianet News MalayalamAsianet News Malayalam

ആ ലംബോര്‍ഗിനിക്ക് പൃഥ്വിരാജ് അടച്ചത് അമ്പരപ്പിക്കുന്ന നികുതി

  • 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകി പൃഥ്വിരാജ്
Tax of Prithvirajs new lamborghini

മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വി രാജ് കോടികല്‍ മുടക്കി ലംബോർഗിനി ഹുറാകാന്‍ സ്വന്താമക്കിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാഹന - സിനിമാ ലോകങ്ങളില്‍ ചൂടന്‍ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎൽ–7–സിഎൻ–1 എന്ന നമ്പര്‍ സ്വന്തമാക്കിയതും വാര്‍ത്തയായി. എന്നാല്‍ ഇപ്പോഴിതാ 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ലംബോർഗിനി എന്ന് പേരിനും പൃഥ്വിയുടെ ഹുറാകാൻ അർഹയായി എന്നതാണ് പുതിയ വാര്‍ത്ത. 

5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഹുറേകാന്‍ കാറുകളുടെ ഹൃദയം. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റ്' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റ് സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ വിപണിയിലെത്തുന്നു. 

 ഒരേ എന്‍ജിനില്‍ വ്യത്യസ്ത ട്യൂണിങ് എന്നതാണ് ഹുറേകാന്‍ വകഭേദങ്ങളഉടെ പ്രധാന പ്രത്യേകത. ഹുറേകാന്‍ പെര്‍ഫോമെന്റെയില്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. 

മലയാള ചലച്ചിത്ര താരങ്ങളിൽ ലംബോർഗിനി കാർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.  മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചു എന്ന ആരോപണം നേരിടുന്നതിനിടയിലാണ് ലക്ഷങ്ങള്‍ നികുതിയിനത്തില്‍ അടച്ചു കൊണ്ടുള്ള പൃഥ്വി രാജിന്‍റെ ഈ രജിസ്ട്രേഷന്‍ എന്നതാണ് ശ്രദ്ധേയം.


 

Follow Us:
Download App:
  • android
  • ios