Asianet News MalayalamAsianet News Malayalam

ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റുകള്‍ സ്വന്തമാക്കാന്‍ ടെസ്‌ല

വാഹനഭീമന്മാരായ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ ആഗോള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിഎം പ്രവര്‍ത്തനം അസാനിപ്പിച്ച പശ്ചാത്തലത്തില്‍ വില്‍ക്കുകയാണെങ്കില്‍ അവ വാങ്ങാന്‍ തയ്യാറാണെന്ന് 'ടെസ്ല'സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

Tesla may consider buying idle General Motors plants
Author
USA, First Published Dec 9, 2018, 9:49 PM IST

വാഹനഭീമന്മാരായ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ ആഗോള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിഎം പ്രവര്‍ത്തനം അസാനിപ്പിച്ച പശ്ചാത്തലത്തില്‍ വില്‍ക്കുകയാണെങ്കില്‍ അവ വാങ്ങാന്‍ തയ്യാറാണെന്ന് 'ടെസ്ല'സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

സിബിഎസ് ന്യൂസില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് കാറുകളുടെ ഉത്പാദനം വേഗത്തിലാക്കാന്‍ ടെസ്ല പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റുകള്‍ ഏറ്റെടുക്കാനായാല്‍ ഉത്പാദനം വേഗത്തിലാക്കാന്‍ അവര്‍ക്ക് കഴിയും. ടെസ്‌ലയുടെ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും വടക്കന്‍ അമേരിക്കയിലെ ജി.എം. ഫാക്ടറി വാങ്ങുകയെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 

നോര്‍ത്ത് അമേരിക്കയില്‍ മൂന്ന് പ്ലാന്റുകളാണ് ജിഎം മോട്ടോഴ്‌സ് അടുത്തിടെ അടച്ചുപൂട്ടിയത്. 2010-ല്‍ ജനറല്‍ മോട്ടോഴ്‌സിന്റെയും ടൊയോട്ടയുടെയും ഉടമസ്ഥതയില്‍ കാലിഫോര്‍ണിയയിലുണ്ടായിരുന്ന അടച്ചുപൂട്ടിയ പ്ലാന്റ് ടെസ്‌ല ഏറ്റെടുത്തിരുന്നു. 
 
Follow Us:
Download App:
  • android
  • ios