Asianet News MalayalamAsianet News Malayalam

ഇരുചക്രവാഹനം വാങ്ങാനൊരുങ്ങുന്നുവോ? തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ലക്ഷക്കണക്കിനു ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്നത്. മികച്ച മൈലേജും സ്റ്റൈലും കരുത്തുമുള്ള നിരവധി ഇരുചക്ര വാഹനങ്ങളുണ്ട് ഇന്ത്യൻ വിപണിയിൽ. ഇവയിൽനിന്ന് ഒരെണ്ണം തിര‍ഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഇപ്പോള്‍ ക്രിസ്‍തുമസും പുതുവര്‍ഷവുമൊക്കെയടുത്തതോടെ ഓഫറുകളുമായി മിക്ക ഉപഭോക്താക്കളും രംഗത്തുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം

Tips For Select Your Perfect Two Wheeler
Author
Trivandrum, First Published Nov 6, 2018, 2:52 PM IST

Tips For Select Your Perfect Two Wheeler

ബൈക്കോ അതോ സ്കൂട്ടറോ?
ബൈക്കാണോ സ്കൂട്ടറാണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കുക. ഇരുവിഭാഗങ്ങള്‍ക്കും ഗുണവും ദോഷവുമുണ്ട്. മൈലേജു കരുത്തും ബൈക്കുകള്‍ക്ക് കൂടുമ്പോള്‍ കൈകാര്യം ചെയ്യുന്നതിലെ അനായാസത സ്കൂട്ടറുകളെ വേറിട്ടു നിര്‍ത്തുന്നു. ഒരു കാലത്ത് ഗിയറുകളുള്ള സ്‍കൂട്ടറുകാളായിരുന്നു നിരത്തുകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഓട്ടോമാറ്റിക്ക് ഗിയറുകളുള്ള സ്‍കൂട്ടറുകളെക്കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ വിപണിയും നിരത്തുകളും.

വാഹനം വാങ്ങുന്ന ആളുടെ ശരീരഘടന കൂടി കണക്കിലെടുത്ത് എതാണ് കൂടുതൽ നല്ലതെന്നു തീരുമാനിക്കുന്നതാവും ഉചിതം.  ഇനി ബൈക്കുകളെയും സ്‍കൂട്ടറുകളെയും വിശദമായി താരത്യമം ചെയ്യാം.

സ്കൂട്ടര്‍
1. ദിവസവും ചെറുയാത്രകൾ മാത്രം ചെയ്യുന്നവരാണെങ്കിൽ സ്കൂട്ടറുകളാകും നല്ലത്.
2. നഗരങ്ങളിലെ യാത്രകള്‍ക്കും സ്കൂട്ടറുകളാണ് യോജിക്കുക
3. അ‍മ്പതു വയസ്സിൽ കൂടുതലുള്ള ആളുകള്‍ക്കും സ്കൂട്ടറുകളാവും കൂടുതല്‍ ഇണങ്ങുക. കൈകാര്യം ചെയ്യുന്നതിലെ അനായാസത തന്നെ കാരണം.
4. സ്കൂട്ടറുകൾ സ്ത്രീകൾക്കും അനായാസം ഉപയോഗിക്കാം
5. സ്റ്റോറേജ് സൗകര്യം
6. കുറഞ്ഞ പരിപാലന ചിലവ്, പ്രായോഗികത തുടങ്ങിയവയിലും മുന്നിൽ സ്കൂട്ടറുകൾ മുന്നിട്ടു നില്‍ക്കുന്നു

Tips For Select Your Perfect Two Wheeler

ബൈക്ക്
1. ദിവസവും ദൂരയാത്രകൾ ചെയ്യുന്നവരാണെങ്കിൽ ബൈക്കുകളാണ് ഉചിതം
2. മൈലേജ്, കരുത്ത് തുടങ്ങിയവയില്‍ ബൈക്കുകൾ മുന്നിട്ടു നില്‍ക്കുന്നു
3. യാത്രാസുഖം, മികച്ച സസ്പെൻഷൻ എന്നിവയിലും ബൈക്കുകൾ മികവു പുലര്‍ത്തുന്നു


പഴയതോ, പുതിയതോ?
ആദ്യമായി ബൈക്ക് സ്വന്തമാക്കുന്നവർ സ്വയം ഒരുപാടു പ്രാവശ്യം ചോദിക്കുന്ന ചോദ്യമാണിത്.
*  ബൈക്ക് ഓടിക്കാൻ പഠിക്കുന്നവരാണെങ്കിൽ ആദ്യം പഴയ ബൈക്ക് വാങ്ങുന്നതായിരിക്കും നല്ലത്
*  പുതിയ ബൈക്കുകൾ വാങ്ങുമ്പോൾ ഫ്രീ സർവീസ് ആനുകൂല്യങ്ങൾ, പുതിയ ടെക്നോളജി എന്നിവ ലഭിക്കും.
*  സെക്കൻഡ് ഹാൻഡ് ആനുകൂല്യങ്ങൾ ഒരു പരിധിവരെ ഇരുചക്രവാഹനങ്ങൾക്കും ലഭിക്കും.

ബജറ്റും മൈലേജും കരുത്തും
എത്രയാണ് നിങ്ങളുടെ ബജറ്റ് എന്ന് ആദ്യം തീരുമാനിക്കുക. നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങി ഒന്നര ലക്ഷത്തില്‍ അവസാനിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ജനപ്രിയത. അവയില്‍ ഏതാണ് വേണ്ടതെന്ന് തീരുമാനിക്കുക. കരുത്തോ, മൈലേജോ?എത്ര സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള ബൈക്കാണ് വേണ്ടത്അവയുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു

1. കമ്യൂട്ടർ ബൈക്കുകള്‍
 ബജറ്റ് 45000 രൂപ മുതൽ 55000 രൂപ വരെയാണെങ്കിൽ. മാത്രമല്ല കൂടുതല്‍ മൈലേജാണ് ആഗ്രഹിക്കുന്നതെങ്കിലും 100 മുതൽ 125 സിസി വരെ കപ്പാസിറ്റിയുള്ള കമ്യൂട്ടര്‍ ബൈക്കുകളാണ് ഉചിതം.  ലീറ്ററിന് 100 കിലോമീറ്റർ മൈലേജ് തരുന്ന കമ്യൂട്ടര്‍ ബൈക്കുകൾ വിപണിയിൽ ലഭ്യമാണ്.

2. 150 സിസി ബൈക്കുകള്‍
ബജറ്റ് 55000 രൂപ മുതൽ 80000 രൂപ വരെയാണെങ്കിൽ ഈ ഗണത്തില്‍ നിന്നും തെരെഞ്ഞെടുക്കാം. ഭേദപ്പെട്ട മൈലേജും കരുത്തും ഈ 150 സിസി ബൈക്കുകള്‍ക്കു ലഭിക്കും

3.  എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകള്‍
ബജറ്റ് 80000 രൂപ മുതൽ ഒന്നരലക്ഷം രൂപ  വരെയാണെങ്കിലും മൈലേജല്ല കരുത്തു മാത്രമാണ് വേണ്ടതെങ്കിലും എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകൾ വാങ്ങാം

4. ക്രൂയിസർ ബൈക്കുകൾ
ദൂരയാത്രകൾക്കാണെങ്കില്‍ റോയൽ എൻഫീൽഡ്, ബജാജ് തുടങ്ങിയ നിർമാതാക്കളുടെ ക്രൂയിസര്‍ ബൈക്കുകള്‍ സ്വന്താമാക്കാം

ബജറ്റ് തീരുമാനിച്ചതിനു  ശേഷം ആ ബജറ്റിൽ വരുന്ന ബൈക്കുകളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. ഷോർട്ട് ലിസ്റ്റ് ചെയ്ത ബൈക്കുകളെല്ലാം ടെസ്റ്റ് റൈഡ് ചെയ്യുക. കാരണം, തിരഞ്ഞെടുക്കുന്ന ബൈക്ക് നിങ്ങൾക്ക് അത്ര സൗകര്യപ്രദമായില്ലെങ്കിൽ പിന്നീട് അതൊരു ബാധ്യതയായി തീരും. ടെസ്റ്റ് റൈഡ് ചെയ്യാതെ ഒരിക്കലും ബൈക്ക് വാങ്ങരുത്.  

Tips For Select Your Perfect Two Wheeler

താരതമ്യം ചെയ്യുക
*  തിരഞ്ഞെടുക്കുന്ന ബൈക്കിനെ അതിന്റെ തൊട്ടടുത്ത എതിരാളിയുമായി താരമത്യം ചെയ്യുക.
*  കൂടുതൽ ഗുണങ്ങൾ ഏതു ബൈക്കിനാണെന്നു നോക്കുക
*  മികച്ച സർവീസ് നെറ്റ്‌വർക്കുള്ള നിർമാതാക്കളിൽനിന്ന് വാഹനം സ്വന്തമാക്കുക
*  അതേ മോഡൽ ബൈക്ക് ഉപയോഗിക്കുന്നവരുടെ ഉപദേശവും അഭിപ്രായവും തേടുക

Tips For Select Your Perfect Two Wheeler

Follow Us:
Download App:
  • android
  • ios