Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ ആഢംബര വിമാനത്തിൽ ജെറ്റിടിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആഢംബര വിമാനം ഫോഴ്സ് വൺ അപകടത്തില്‍പ്പെട്ടു. ന്യൂയോർക്കിയ ലാഗാർഡിയ വിമാനത്താവളത്തിൽ വെച്ചാണ് അപകടം. 

Trump Force One private jet damaged in airport fender bender
Author
USA, First Published Nov 30, 2018, 1:33 PM IST

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആഢംബര വിമാനം ഫോഴ്സ് വൺ അപകടത്തില്‍പ്പെട്ടു. ന്യൂയോർക്കിയ ലാഗാർഡിയ വിമാനത്താവളത്തിൽ വെച്ചാണ് അപകടം. ബോംബാഡിയർ ഗ്ലോബൽ എക്സ്പ്രെസ് ചെറു വിമാനം പാർക്ക് ചെയ്യാൻ ശ്രമിക്കവേ ട്രംപിന്റെ വിമാനത്തിൽ ഇടിക്കുകയായിരുന്നു. ഇരു വിമാനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ് കാലത്താണ് ട്രംപ് ഫോഴ്സ് വൺ എന്ന ഈ വിമാനം വാര്‍ത്തകളില്‍ നിറയുന്നത്. 224 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757-200 എന്ന വിമാനം  2011ല്‍ വാങ്ങിയ ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്യുകയായിരുന്നു. ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 696 കോടി) മുടക്കിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്രംപ് ഫോഴ്സ് വൺ നിർമിച്ചിരിക്കുന്നത്. 

റോൾസ് റോയ്സ് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. മണിക്കൂറിൽ ഏകദേശം 900 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഈ വിമാനത്തിന് ഒറ്റയടിക്ക് ഏകദേശം 7080 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും. 43 പേർക്കാണ് ട്രംപ് ഫോഴ്സ് വണ്ണിൽ സഞ്ചരിക്കാം. 

അക്ഷരാര്‍ത്ഥത്തില്‍ പറക്കുന്ന കൊട്ടാരമാണിത്. കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തിൽ. 24 കാരറ്റ് സ്വർണ്ണം പൂശിയ സീറ്റ് ബെൽറ്റുകളാണ് വിമാനത്തിൽ. ട്രംപിന്റെ സ്വകാര്യ മുറി സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ബാത്ത് റൂമിലെ പൈപ്പുകളും വാഷ്ബെയ്സിനുമെല്ലാം സ്വർണ്ണ നിര്‍മ്മിതമാണ്. 1000 സിനിമകൾ വരെ സ്റ്റോർ ചെയ്യാവുന്ന എന്റർടെൻമെന്റ് സിസ്റ്റവും 57 ഇഞ്ച് സ്ക്രീനുമുണ്ട്. അത്യാധുനിക സൗണ്ട് സിസ്റ്റവും ഈ വിമാനത്തിലുണ്ട്. 

ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനെ തുടർന്ന് 2016 മുതൽ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു വിമാനം. അപകടസമയത്ത് ചെറു വിമാനത്തിൽ 3 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

Follow Us:
Download App:
  • android
  • ios