Asianet News MalayalamAsianet News Malayalam

റോങ് സൈഡ് കയറുന്നവര്‍ പേടിക്കണം ഈ ടയര്‍ കില്ലറുകളെ

  • റോഡ് നിയമങ്ങള്‍ പാലിക്കാന്‍ പുതിയ അടവുമായി ട്രാഫിക് പൊലീസ്
tyre killers in pune

പൂനെ: ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ എത്ര ബോധവല്‍ക്കരണം നടത്തിയാലും അത് ഒരിക്കലെങ്കിലും തെറ്റിക്കാത്തവരുണ്ടാകില്ല. ആരും ശ്രദ്ധിക്കില്ലെന്ന് കരുതി, റോങ് സൈഡ് വാഹനം ഓടിച്ച് കയറുന്നതും സിഗ്നല്‍ തെറ്റിക്കുന്നതുമൊക്കെ നമ്മുടെ നാട്ടില്‍ പതിവാണ്. എന്നാല്‍ പൂനെയിലെത്തിയാല്‍ റോങ് സൈഡ് കയറി പോകാമെന്ന് ആരും കരുതേണ്ട. എങ്ങാന്‍ കയറി പോയാല്‍ നടുറോഡില്‍ ടയറ് പൊട്ടി കിടക്കേണ്ടി വരും. 

tyre killers in pune

ഇത്തരം അപകടകരമായ റോങ് സൈഡ് ഡ്രൈവ് അവസാനിപ്പിക്കാന്‍ പൂനെയില്‍ സ്ഥാപിച്ച ടയര്‍ കില്ലറുകള്‍ ടയറിന്‍റെ കാര്യത്തില്‍ തീരുമാനമാക്കും തീര്‍ച്ച. യഥാര്‍ത്ഥ വശം ചേര്‍ന്ന് വാഹനമോടിച്ചാല്‍ ടയറുകളെ ഇത് ബാധിക്കില്ല. പകരം വശം മാറിയാല്‍ ഉറപ്പായും ടയറിനെ നശിപ്പിക്കും റോഡില്‍ സ്ഥാപിച്ച ഈ ടയര്‍ കില്ലറുകള്‍. ഒരേസമയം സ്പീഡ് ബ്രേക്കറുകള്‍ കൂടിയാണ് ഇത്. റോങ്സൈഡ് കയറി വന്ന് ഈ ടയര്‍ കില്ലേഴ്സിലൂടെ കയറിയാല്‍ ഉറപ്പായും ആ ടയറുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാനാകില്ല. 

Follow Us:
Download App:
  • android
  • ios