Asianet News MalayalamAsianet News Malayalam

ആലിയ ഭട്ട് യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍

ഭക്ഷണ വിതരണ ദാതാക്കളായ യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് ആദ്യ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 
 

Uber Eats appoints Alia Bhatt as its first brand ambassador
Author
Mumbai, First Published Nov 24, 2018, 3:05 PM IST

ഭക്ഷണ വിതരണ ദാതാക്കളായ യൂബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് ആദ്യ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ തെരഞ്ഞെടുത്തു. യൂബര്‍ ഈറ്റ്സ് ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 

2017-നാണ് യൂബര്‍ ഈറ്റസ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍ തന്നെയാണ് യൂബര്‍ ഈറ്റ്സ് സേവനത്തിന് പിന്നിലും. രാജ്യത്തെ 37 നഗരങ്ങളില്‍ യൂബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്. അമേരിക്കയില്‍ 31 ഔട്ട്ലെറ്റുകള്‍ മാത്രമാണ് യൂബറിനുള്ളത്.

ആലിയ പോലുള്ളൊരു വ്യക്തിയെ കമ്പനിയുടെ ബോര്‍ഡിലേക്ക് വരുന്നത് ഏറെ സന്തോഷുമുള്ള കാര്യമാണെന്ന് യൂബര്‍ ഈറ്റ്സ് ഇന്ത്യ ആന്‍ഡ് ദക്ഷിണ ഏഷ്യന്‍ തലവന്‍ ഭാവിക് റാത്തോഡ് വ്യക്തമാക്കി. 

2014ല്‍ ലോസ് ഏഞ്ചല്‍സില്‍ ചെറിയ രീതിയില്‍ ഭക്ഷണ വിതരണ ദാതാക്കാളായി തുടങ്ങിയതാണ് യൂബര്‍ ഈറ്റ്സ്. 2015 ഡിസംബറില്‍ പ്രത്യേക ആപ്ലിക്കേഷനായി ടോറന്റോയില്‍ ഊബര്‍ ഈറ്റ്സ് അവതരിപ്പിച്ചു. ഇന്ന് ലോകത്ത് 350ലധികം നഗരങ്ങളില്‍ ഒറ്റ ആപ്ലിക്കേഷനില്‍ യൂബര്‍ ഈറ്റ്സിന്റെ സേവനം ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios