Asianet News MalayalamAsianet News Malayalam

തണ്ടര്‍ബേഡിന് മുട്ടന്‍ പണിയുമായി യു എം റെനഗേഡ് കേരളത്തില്‍

UM Renegade Commando Classic and Mojave in Kerala
Author
First Published Sep 20, 2017, 10:08 AM IST

2016ലെ ഓട്ടോ എക്സോപോയില്‍ ശ്രദ്ധ ആകര്‍ഷിച്ച ക്രൂസര്‍ ബൈക്കുകളിലൊന്നാണ് പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യു.എം. ഇന്റര്‍നാഷണലിന്റെ റെനഗേഡ് കമാന്‍ഡോ ക്ലാസിക്. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡാണ് റെനഗേഡിന്റെ പ്രധാന എതിരാളികളിയെന്ന് അന്നുമുതല്‍ ബൈക്ക് പ്രേമികള്‍ കണക്കുകൂട്ടിയിരുന്നു. ഈ യു എം ബൈക്കുകള്‍ ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുന്നു.

റെനഗേഡ് കമാന്‍ഡോക്ക് ഒപ്പം മൊഹാവേ എന്നൊരു ക്രൂസര്‍ ബൈക്ക് മോഡലിനെക്കൂടി കേരള വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രൂസര്‍ നിരയില്‍ 279.5 സിസി സിംഗിള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് ഇഎഫ്ഐ എന്‍ജിനുള്ളതാണ് റെനഗേഡ് കമാന്‍ഡോ ക്ലാസിക്.  4 സ്ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്‌നീഷന്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷത. 1.95 ലക്ഷം രൂപയാണ് കൊച്ചി എക്സ്ഷോറൂം വില.

റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എന്‍ജിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. മാറ്റ് പെയിന്റാണ് ഒരു ആകര്‍ഷണം. ടെലിസ്‌കോപിക് സസ്പെന്‍ഷനുള്ളതാണ് ഇതിന്റെ മുന്‍ഭാഗത്തെ വീല്‍. ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്. മൊഹാവേയുടെ കൊച്ചി എക്സ് ഷോറൂം വില 1.86 ലക്ഷം രൂപയാണ്.

യുവാക്കളെ ലക്ഷ്യമിട്ടാണ് യു.എം. റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നീ പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. മൊത്തം 60 ഡീലര്‍ഷിപ്പുകളാണ് കമ്പനിക്ക് രാജ്യത്തുള്ളതെന്നും ദീപാവലിയോടനുബന്ധിച്ച് ഇത് 72 ആക്കി മാറ്റുമെന്നും യു.എം. ഇന്ത്യ ടൂ വീലേഴ്സ് ഡയറക്ടര്‍ ഹോസെ വിലെഗാസ് പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios