Asianet News MalayalamAsianet News Malayalam

'വലിയപാനി' എത്തി; ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് മിന്നല്‍ വേഗതയില്‍ പായാന്‍!


കോഴിക്കോട്: ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Valiyapani Ship Starts Service For Beypore-Lakshadweep Journey
Author
Kozhikode, First Published Nov 22, 2018, 3:06 PM IST

കോഴിക്കോട്: ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന 'എം.വി. മിനിക്കോയ്' എന്ന യാത്രക്കപ്പലിന് പുറമേയാണത്.  ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്തും. 

കഴിഞ്ഞദിവസം 'വലിയപാനിയിലും' 'മിനിക്കോയിലും' മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്. '

കൊച്ചിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കോഴിക്കോട്ടും ബേപ്പൂരും താമസിക്കാമെന്നതുകൊണ്ട് ഇവിടേക്ക് വരാനാണ് ലക്ഷദ്വീപുകാര്‍ക്ക് ഇഷ്‍ടം. എളുപ്പത്തില്‍ വന്‍കരയില്‍നിന്ന് ദ്വീപില്‍ എത്തിപ്പെടാന്‍ ബേപ്പൂരില്‍ നിന്നാണ് സാധിക്കുക.  ചെറിയപാനി', 'പറളി' എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios