Asianet News MalayalamAsianet News Malayalam

വിനോദയാത്രയ്ക്കൊരുങ്ങുകയാണോ? ഈ വസ്‍തുക്കള്‍ തീര്‍ച്ചയായും ഒപ്പം കരുതണം

What to pack when getting ready for travel
Author
First Published Nov 1, 2017, 1:11 PM IST

വിനോദയാത്രക്ക് ഒരുങ്ങുമ്പോള്‍ ഒപ്പം കരുതേണ്ട വസ്‍തുക്കളെന്തൊക്കെയന്ന് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പത്തിനിടയാക്കുന്ന കാര്യമാണ്. പലരും ഏറ്റവും കൂടുതല്‍ കരുതുക വസ്ത്രങ്ങള്‍ മാത്രമാവും. എന്നാല്‍ അതുമാത്രമാണോ വേണ്ടത്? ഇതാ വിനോദ യാത്രക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും ഒപ്പം കരുതേണ്ട ചില അത്യാവശ്യ വസ്‍തുക്കളുടെ വിവരങ്ങള്‍.

നോട്ട്ബുക്ക്, ക്യാമറ
യാത്രയ്ക്കിടെ വീണുകിട്ടുന്ന മനോഹരമായ നിമിഷങ്ങളും വിവരങ്ങളും മറ്റും കുറിച്ചുവയ്ക്കാന്‍ നോട്ട്ബുക്ക് കയ്യില്‍ കരുതാം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയും ഉപയോഗിക്കാം. എല്ലാ സ്ഥലത്തും ഫോണിനു റേഞ്ച് ഉണ്ടാകണം എന്നില്ല. അതുകൊണ്ട് പോവുന്ന സ്ഥലത്തെക്കുറിച്ചും മറ്റുമുള്ള പ്രധാന വിവരങ്ങള്‍ ബുക്കില്‍ കുറിച്ചു വയ്ക്കാം.

What to pack when getting ready for travel

സ്മാര്‍ട്ട്‌ഫോണും ടാബ്ലറ്റും
റോഡ്‌ യാത്രകള്‍ പോകുമ്പോള്‍ വഴിയറിയാനും മറ്റും സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവ കയ്യില്‍ കരുതുന്നത് സഹായിക്കും. ക്യാമറ ഇല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ആയാലും മതി. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന തരം ലെന്‍സുകളും സെല്‍ഫി സ്റ്റിക്കും കൂടെ കരുതുന്നത് നല്ലതാണ്.

What to pack when getting ready for travel

ചാര്‍ജ്ജറുകള്‍, പവര്‍ബാങ്കുകള്‍
കൂടാതെ ഇവയുടെയെല്ലാം ചാര്‍ജറുകള്‍, പവര്‍ബാങ്കുകള്‍ എന്നിവയും കരുതാന്‍ മറക്കരുത്.

What to pack when getting ready for travel

മള്‍ട്ടിസോക്കറ്റ് പവര്‍ സ്ട്രിപ്
യാത്രയ്ക്ക് വേണ്ടിയുള്ള പ്രത്യേകതരം ചാര്‍ജറുകള്‍ വാങ്ങിക്കാന്‍ കിട്ടും. എല്ലാ ഡിവൈസുകളും ഒരുമിച്ചു ചാര്‍ജ് ചെയ്യാനായി ഒരു മള്‍ട്ടിസോക്കറ്റ് പവര്‍ സ്ട്രിപ് കൂടി കരുതുന്നത് നല്ലതാണ്.കേബിളുകള്‍ എല്ലാം ഭംഗിയായി ചുരുട്ടി വയ്ക്കാന്‍ കേബിള്‍ ഷോര്‍ട്ട്നേഴ്സ് ഉപയോഗിക്കാം.

What to pack when getting ready for travel

ഇന്‍റര്‍നെറ്റ് ഡോംഗിള്‍
തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ഡോംഗിള്‍ കൂടി കയ്യില്‍ കരുതണം. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഒപെറ മിനി ബ്രൌസര്‍ ഉപയോഗിച്ചാല്‍ ഡാറ്റ ലഭിക്കാം.

What to pack when getting ready for travel

ട്രാവല്‍ ഓര്‍ഗനൈസര്‍
യാത്രയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വളരെ വൃത്തിയായി അടുക്കി വെക്കാന്‍ ട്രാവല്‍ ഓര്‍ഗനൈസറുകള്‍ നിങ്ങളെ സഹായിക്കും. പണം പ്രത്യേക അറകളില്‍ സൂക്ഷിക്കുക. ഉപയോഗിച്ച വസ്ത്രങ്ങള്‍ വയ്ക്കാന്‍ പ്രത്യേകം പ്ലാസ്റ്റിക് കവറുകള്‍ കരുതാം.

What to pack when getting ready for travel

അത്യാവശ്യ മരുന്നുകള്‍
ഉള്‍പ്രദേശങ്ങളിലേക്കാണ് യാത്രയെങ്കില്‍ അവിടെ അത്യാവശ്യമരുന്നുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. അത്യാവശ്യമുള്ള ഔഷധങ്ങളായ ആന്‍റിബയോട്ടിക്കുകള്‍, ആന്‍റിബാക്ടീരിയല്‍ ഓയിന്‍മെന്റുകള്‍, പാരാസെറ്റമോള്‍, അലര്‍ജി മരുന്നുകള്‍, പെയിന്‍ കില്ലറുകള്‍ തുടങ്ങിയവയൊക്കെ കരുതണം. ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയിലുള്ള ആള്‍ ആണെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ കൂടി കയ്യില്‍ കരുതുന്നത് നല്ലതാണ്.

What to pack when getting ready for travel

പാട്ടും പുസ്തകവും
ദൂരമുള്ള യാത്രയാണെങ്കില്‍ കയ്യില്‍ പുസ്തകങ്ങള്‍, മ്യൂസിക് പ്ലെയര്‍ എന്നിവ കരുതുന്നത് നല്ലതായിരിക്കും. ഇബുക്കുകളും വേണമെങ്കില്‍ കരുതാം. പാട്ട് കേള്‍ക്കാന്‍ ഇയര്‍ഫോണുകളും കരുതണം.

What to pack when getting ready for travel

ടോയ്ലറ്റ് കിറ്റ്
ദൂരയാത്രയില്‍ ടോയ്ലറ്റ് കിറ്റ്‌ ഒപ്പം കരുതുക അത്യാവശ്യമാണ്. യാത്രയ്ക്ക് ഉപയോഗിക്കാന്‍ വേണ്ട അളവില്‍ മാത്രം ബോഡി ലോഷന്‍, ഫെയ്സ് വാഷ്, മോയിസ്ച്ചറൈസര്‍, ഹാന്‍ഡ് സാനിട്ടൈസര്‍, ടൂത്ത്ബ്രഷ്, ടൂത്ത്പേസ്റ്റ്, വൈപ്സ്, സണ്‍സ്ക്രീന്‍, തുടങ്ങിയവയെല്ലാം കരുതണം.

What to pack when getting ready for travel

Follow Us:
Download App:
  • android
  • ios