Asianet News MalayalamAsianet News Malayalam

ഡ്യുവല്‍ ചാനല്‍ എബിഎസുമായി യമഹ YZF-R15 V3.0

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ യമഹ YZF-R15 V3.0  ഡ്യുവല്‍ ചാനല്‍ എബിസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) സുരക്ഷയോടെ പുറത്തിറങ്ങി. ഇന്ത്യയില്‍ 150 സിസി നിരയില്‍ സ്റ്റാന്റേര്‍ഡായി ഡ്യുവല്‍ ചാനല്‍ എബിഎസില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണിത്. 

Yamaha YZF-R15 V3.0 Dual channel ABS launched
Author
Delhi, First Published Jan 11, 2019, 11:04 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ യമഹ YZF-R15 V3.0  ഡ്യുവല്‍ ചാനല്‍ എബിസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) സുരക്ഷയോടെ പുറത്തിറങ്ങി. ഇന്ത്യയില്‍ 150 സിസി നിരയില്‍ സ്റ്റാന്റേര്‍ഡായി ഡ്യുവല്‍ ചാനല്‍ എബിഎസില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണിത്. പുതുതായി എബിഎസ് നല്‍കിയതൊഴിച്ചാല്‍ രൂപത്തിലും സാങ്കേതികമായും മറ്റു വലിയ മാറ്റങ്ങളൊന്നും വാഹനത്തിനില്ല. 

1.39 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. നോണ്‍ എബിഎസിനെക്കാള്‍ 12,000 രൂപയോളം കൂടുതലാണിത്. തണ്ടര്‍ ഗ്രേ, റേസിങ് ബ്ലൂ, ഡാര്‍ക്ക്‌നൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുക. ഡാര്‍ക്ക്‌നൈറ്റ് വേരിയന്റിന് സ്റ്റാന്റേര്‍ഡിനെക്കാള്‍ രണ്ടായിരം രൂപയോളം വില വര്‍ധിക്കും. 

155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ തന്നെയാണ് പുതിയ YZF-R15 ന്‍റെയും ഹൃദയം. 10,000 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 8500 ആര്‍പിഎമ്മില്‍ 14.7 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  6 സ്പീഡ് ണ് ഗിയര്‍ബോക്‌സ്. 

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. ഡ്യവല്‍ ചാനല്‍ എബിഎസില്‍ മുന്നില്‍ 282 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌കുമാണ് ബൈക്കില്‍.

Follow Us:
Download App:
  • android
  • ios