Asianet News MalayalamAsianet News Malayalam

പുതിയ ഹോണ്ട ഗ്രാസിയ DX വിപണിയില്‍

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയുടെ പുതിയ DX വേരിയന്റ് അവതരിപ്പിച്ചു

New Honda Grazia DX launched
Author
Mumbai, First Published Mar 14, 2019, 11:08 PM IST

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ അര്‍ബന്‍ സ്‌കൂട്ടറായ ഗ്രാസിയയുടെ പുതിയ DX വേരിയന്റ് അവതരിപ്പിച്ചു. പുതിയ പേള്‍ സൈറണ്‍ ബ്ലൂ നിറത്തിനൊപ്പം മുന്നിലെ ആപ്രോണില്‍ ടോപ് സ്പെക്കിനെ സൂചിപ്പിക്കാന്‍ DX ഡീക്കലുമായാണ് വാഹനം എത്തുന്നത്. പേള്‍ അമേസിങ് വൈറ്റ്, നിയോ ഓറഞ്ച് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ് എന്നീ നിറങ്ങളിലും വാഹനം വിപണിയിലെത്തും. 

എല്ലാ വേരിയന്റിലും സിബിഎസ് (കംബൈന്‍സ് ബ്രേക്കിങ് സംവിധാനം) ഉണ്ട്. DX വേരിയന്റില്‍ മുന്നില്‍ 190 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണുള്ളത്‌. മറ്റു വേരിയന്റില്‍ മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കാണ്‌. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. 124.9 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ഹൃദയം. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 

64,668 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വില. മറ്റു ഗ്രാസിയ  വകഭേദങ്ങള്‍ക്കൊന്നും വലിയ മാറ്റമില്ല. ഡ്രം ബ്രേക്ക് വകഭേദത്തിന്‌ 59,992 രൂപയും ഡ്രം ബ്രേക്ക് അലോയിക്ക് 61,852 രൂപയും തന്നെ തുടരും. സുസുക്കി ആക്സസ് 125 , ടിവിഎസ് എന്‍ടോര്‍ക്ക് 125, അപ്രീലിയ എസ്ആര്‍ 125 തുടങ്ങിയവയാണ് നിരത്തില്‍ ഗ്രാസിയുടെ പ്രധാന എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios