Asianet News MalayalamAsianet News Malayalam

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350.

New Royal Enfield Classic 350 with Dual-Channel ABS Launched
Author
Mumbai, First Published Feb 28, 2019, 9:20 AM IST

ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350. ഇതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ എല്ലാ മോഡലുകളിലും എബിഎസ് സുരക്ഷ ഒരുങ്ങി. ഏപ്രില്‍ മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായിട്ടാണ് നടപടി.  

1.47 ലക്ഷം രൂപ മുതല്‍ 1.43 ലക്ഷം രൂപ വരെയായിരിക്കും ക്ലാസിക് 350-യുടെ എക്‌സ്‌ഷോറും വില. ഡ്യുവല്‍ ചാനല്‍ എബിഎസ് ഒരുക്കിയതോടെ 6000 രൂപയാണ് ക്ലാസിക് 350-ക്ക് വില ഉയരുന്നത്. 

ബൈക്കില്‍ സാങ്കേതിക മറ്റ് മാറ്റങ്ങളൊന്നും ഇല്ല. സിംഗിള്‍ സിലണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍-കൂള്‍ഡ് ട്വിന്‍സ്പാര്‍ക്ക് എന്‍ജിനാണ് ഹൃദയം. ഈ 346 സിസി എന്‍ജിന്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.

എബിഎസ് സംവിധാനം അടിയന്തിര ഘട്ടത്തിലുള്ള ബ്രേക്കിങ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് കമ്പനി പറയുന്നത്. ഇതിന് പുറമെ, ട്രാക്ഷന്‍ കണ്‍ട്രോളിനൊപ്പം ഡുവല്‍ ചാനല്‍ എബിഎസില്‍ ടയറുകളെ നീയന്ത്രിക്കുന്നതിനായി രണ്ട് സെന്‍സര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് മോഡലുകളായ ക്ലാസിക് 500, ബുള്ളറ്റ് 500, കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍, ഹിമാലയന്‍ തുടങ്ങിയ മോഡലുകളില്‍ മുമ്പ് തന്നെ എബിഎസ് സംവിധാനം ഒരുക്കിയിരുന്നു. ഏറ്റവും ഒടുവിലാണ് ക്ലാസിക് 350-യില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios