Asianet News MalayalamAsianet News Malayalam

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് സംവിധാനത്തോടെ ഒരു ബൈക്ക്

ഇന്ത്യയിലെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു.

Revolt Intellicorp to release new smart motorcycles
Author
Mumbai, First Published Apr 15, 2019, 9:52 PM IST

ഇന്ത്യയിലെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് സംവിധാനം ഉള്ള ബൈക്കിന് ഡിസൈന്‍ സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നിവയുമുണ്ട്. മുന്നില്‍ അപ്സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്പെന്‍ഷന്‍. 

പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ അതേ സ്ഥാനത്തായിരിക്കും ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. 4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും ഈ ബൈക്കിലുണ്ടാകും.

ലിഥിയം അയേണ്‍ ബാറ്ററിയാകും റിവോള്‍ട്ട് ഇ-ബൈക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബാറ്ററി ആവശ്യാനുസരണം എടുത്തുമാറ്റാം. 150 കിലോമീറ്ററിലേറെ ദൂരം ഒറ്റചാര്‍ജില്‍ റിവോള്‍ട്ട് ഇ-ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും പരമാവധി വേഗത . 

പുതിയ മോഡല്‍ ഈ വര്‍ഷം ജൂണിലായിരിക്കും പുറത്തിറങ്ങുക. കമ്പനിയുടെ മനേശ്വര്‍ പ്ലാറ്റിലാണ് റിവോള്‍ട്ട് ബൈക്കുകളുടെ നിര്‍മാണം നടക്കുന്നത്. ഈ പ്ലാന്റിന് പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ആദ്യം ദില്ലിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇ-ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലഭ്യമാകും.


 

Follow Us:
Download App:
  • android
  • ios