Asianet News MalayalamAsianet News Malayalam

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഈ വിജയത്തിന് പിന്നില്‍ നീണ്ട നാളത്തെ കഠിനാധ്വാനത്തിന്‍റെ കൂടെ കഥയുണ്ട്. ആ ദൗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനെയും അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ച് അറിയാം.

Salary of scientists and technicians behind Chandrayaan 3 btb
Author
First Published Sep 18, 2023, 4:27 PM IST

ദില്ലി: ചന്ദ്രയാൻ മൂന്ന് വിജയം നേടിയതിന്‍റെ വിജയപ്പൊലിമയിലാണ് രാജ്യം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചപ്പോഴും ചന്ദ്രയാൻ വിജയം പ്രശംസിക്കപ്പെട്ടു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഈ വിജയത്തിന് പിന്നില്‍ നീണ്ട നാളത്തെ കഠിനാധ്വാനത്തിന്‍റെ കൂടെ കഥയുണ്ട്. ആ ദൗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനെയും അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ച് അറിയാം.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും ചന്ദ്രയാൻ മൂന്നിന്‍റെ പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേലും ചന്ദ്രയാൻ -3 ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്ന കൽപ്പന കാളഹസ്തിയും ചേർന്നാണ് ഈ വലിയ വിജയത്തിന് നേതൃത്വം നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ഐഎസ്ആർഒയിൽ എൻജിനീയർമാർക്ക് 37,400 മുതൽ 67,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക. മുതിർന്ന ശാസ്ത്രജ്ഞർക്ക് 75,000 മുതൽ 80,000 രൂപ വരെ ശമ്പളം ലഭിക്കുമ്പോൾ ഐഎസ്ആർഒയുടെ വിശിഷ്ട ശാസ്ത്രജ്ഞർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളം.

ഒപ്പം അസാമാന്യ പ്രതിഭ തെളിയിക്കുന്ന ശാസ്ത്രജ്ഞർക്ക് 1,82,000 രൂപയും എഞ്ചിനീയർക്ക് 1,44,000 രൂപയും ലഭിക്കും. സയന്റിസ്റ്റ്/എൻജിനീയർ-എസ്ജിക്ക് 1,31,000 രൂപയും സയന്റിസ്റ്റ്/എൻജിനീയർ-എസ്‌എഫിന് 1,18,000 രൂപയും ലഭിക്കും. അതേസമയം, ചന്ദ്രയാൻ വിജയത്തിന് പിന്നാലെ മറ്റൊരു സുപ്രധാന ദൗത്യത്തിലാണ് ഐഎസ്ആർഒ. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ1 പര്യവേക്ഷണം ആരംഭിച്ചു.  ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്. 

പേടകത്തിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ (സ്റ്റെപ്സ്)  എന്ന പര്യവേക്ഷണ ഉപകരണം ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിപ്പിച്ചതോടെയാണ് പേടകം പര്യവേക്ഷണം ആരംഭിച്ചത്. പര്യവേക്ഷണ ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയുടെ ചുറ്റുപാടുമുള്ള സൂക്ഷ്മ കണങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് ഈ പര്യവേക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയില്‍നിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേക്ഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

വളരെ ചെറിയ ശതമാനം മാത്രം പലിശ, മൂന്ന് ലക്ഷം വരെ വായ്പ്; പിറന്നാൾ ദിനത്തിലെ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios