Asianet News MalayalamAsianet News Malayalam

എന്താണ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍?

all about co branded credit cards
Author
First Published Dec 13, 2016, 9:55 AM IST

ഒരു നക്ഷത്ര ഹോട്ടലിലെ റെസ്റ്റോറന്റില്‍ പോയി, അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ വിലക്കുറവില്‍ ഭക്ഷണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ടോ? ചിലപ്പോള്‍ തികച്ചും സൗജന്യമായി തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യാം. എങ്ങനെ സാധിക്കുമെന്നല്ലേ? ഇതിന് നിങ്ങളെ സഹായിക്കുന്ന തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. അവയാണ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍...

എന്താണ് കോ-ബ്രാ‍ന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ‍ുകള്‍?

നേരത്തെ പറഞ്ഞതുപോലെ ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, മറ്റു പല ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. എയര്‍വേസ്, ഫ്യുവല്‍, റെയില്‍വേസ്-മെട്രോ, ഷോപ്പിങ്-മൂവി. ഡൈനിങ് ഇങ്ങനെ പലതരത്തില്‍ കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. അതായത് വിമാന ടിക്കറ്റ്, റെയില്‍-മെട്രോ ട്രെയിന്‍ ടിക്കറ്റ്, ഷോപ്പിങ്, സിനിമ, ഭക്ഷണം ഇങ്ങനെ എല്ലാത്തരം ഉപയോഗങ്ങള്‍ക്കുമുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്.

എയര്‍വേസ് ക്രെഡിറ്റ് കാര്‍ഡുകള്‍-

ജെറ്റ് പ്രിവലേജ് എച്ച്ഡിഎഫ്‌സി, ജെറ്റ് എയര്‍വേസ് ഐസിഐസിഐ ബാങ്ക് സാഫിറോ, എയര്‍ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം-സിഗ്നേച്ചര്‍, ആക്‌സിസ് വിസ്‌താര സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് പ്രമുഖ എയര്‍വേസ് കോ-ബ്രാന്‍ഡഡ് ക്രഡിറ്റ് കാര്‍ഡുകള്‍. ഇവ ഉപയോഗിച്ച് 5000 മുതല്‍ 20000 രൂപ വരെയുള്ള എയര്‍ ടിക്കറ്റുകള്‍ എടുക്കാനാകും.

ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡ്-

പതിനായിരം രൂപ വരെയാണ് ക്രഡിറ്റായി ഇത്തരം കാര്‍ഡുകളില്‍ ലഭിക്കുക. 2.5 ശതമാനം സര്‍ച്ചാര്‍ജ് ഇല്ലാതെ പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധം വാങ്ങാനാകും. എച്ച്പി‌സിഎല്‍-ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ഇന്ത്യന്‍ഓയില്‍ സിറ്റി പ്ലാറ്റിനം കാര്‍ഡ്, ഇന്ത്യന്‍ഓയില്‍ സ്റ്റാന്‍ഡേര്‍ ചാര്‍ട്ടേര്‍ഡ് സൂപ്പര്‍ വാല്യം ടൈറ്റാനിയം കാര്‍ഡ് എന്നിവയാണ് പ്രമുഖ ഫ്യൂവല്‍ കാര്‍ഡുകള്‍.

റെയില്‍വേ-മെട്രോ കാര്‍ഡ്-

500 രൂപ മുടക്കി ഐആര്‍സിടിസി കാര്‍ഡ് എടുത്താല്‍ 100 രൂപ ക്യാഷ്ബാക്കും 350 ബോണസ് പോയിന്റും ലഭിക്കും. ഐആര്‍സിടിസി എസ്ബിഐ പ്ലാറ്റിനം കാര്‍ഡ്, ഐസിഐസിഐ ബാങ്ക് അണ്‍ഫെയര്‍ മെട്രോ ക്രെഡിറ്റ് കാര്‍ഡ്(മുംബൈ-ദില്ലി), സ്റ്റേറ്റ് ബാങ്ക് മുംബൈ മെട്രോ കോംബോ കാര്‍ഡ് എന്നിവയാണ് പ്രമുഖ റെയില്‍-മെട്രോ കാര്‍ഡുകള്‍.

ഷോപ്പിങ്-മൂവി ക്രെഡിറ്റ് കാര്‍ഡുകള്‍-

ആയിരത്തിലേറെ ഔട്ട്‌ലെറ്റുകളിലും നിരവധി ഇ-ഷോപ്പിങ് സൈറ്റുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഉപയോഗിക്കാവുന്ന കാര്‍ഡ് ആയിരിക്കും ഇത്. ഒരു വര്‍ഷം 6000 രൂപയ്‌ക്കുള്ള മൂവി ടിക്കറ്റുകള്‍ ചില കാര്‍ഡുകള്‍, ഓഫറായി നല്‍കുന്നുണ്ട്. എസ്ബിഐ എലൈറ്റ് അഡ്‌വാന്റേജ്, സിറ്റിബാങ്ക് റിവാര്‍ഡ്സ് കാര്‍ഡ്, എഫ്‌ബിബി എസ്‌ബിഐ സ്റ്റൈലപ്പ് കാര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ഇന്നര്‍ സര്‍ക്കിള്‍ പ്ലാറ്റിനി ക്രെഡിറ്റ് കാര്‍ഡ് എച്ച്ഡിഎഫ്‌സി സോളിറ്റെയര്‍ കാര്‍ഡ് എന്നിവയാണ് ഈ വിഭാഗത്തിലെ പ്രമുഖ ക്രെഡിറ്റ് കാര്‍ഡുകള്‍.

ഡൈനിങ് ക്രെഡിറ്റ് കാര്‍ഡ്-

എച്ച്ഡിഎഫ്‌സി ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ്, സിറ്റിബാങ്ക് റിവാര്‍ഡ്സ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് കോറല്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് ഭക്ഷണം കഴിക്കുന്നതിനുള്ള പ്രമുഖ കാര്‍ഡുകള്‍. ഇവ അഞ്ച് ശതമാനം മുതല്‍ 35 ശതമാനം വരെ ഓഫറുകള്‍ നല്‍കും. ചില റെസ്റ്റോറന്റുകളില്‍നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാനും ഇത്തരം കാര്‍ഡുകള്‍ വഴി സാധിക്കും.

Follow Us:
Download App:
  • android
  • ios