Asianet News MalayalamAsianet News Malayalam

പേടിഎമ്മിന് എട്ടിന്റെ പണിയുമായി മോദി!

paytm to getting big rival from government
Author
First Published Dec 24, 2016, 1:35 PM IST

നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെ പേടിഎം ഉള്‍പ്പടെയുള്ള ഇ-വാലറ്റുകളുടെ വരുമാനം കുതിച്ചുയര്‍ന്നു. നൂറു ശതമാനം വര്‍ദ്ധനവാണ് പേടിഎം ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ലഭിച്ചത്. നോട്ട് അസാധുവാക്കലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചുള്ള പേടിഎമ്മിന്റെ പരസ്യം വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, പേടിഎമ്മിന് കനത്ത വെല്ലുവിളിയുമായി കേന്ദ്രസര്‍ക്കാരിന്റെ പേമെന്റ് ആപ്പ് വരുന്നു. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് ആധാര്‍ പേമെന്റ് ആപ്പാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ക്രിസ്‌മസ് ദിനത്തിലാണ് ആധാര്‍ പേമെന്റ് ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇതിലൂടെ ഗ്രാമങ്ങളില്‍പ്പോലും കൂടുതല്‍ വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റിലേക്ക് മാറ്റാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും ഇതില്‍ പണം കൈമാറ്റം സാധ്യമാകുക. ഉപഭോക്താവിന് ഫോണ്‍ ഇല്ലെങ്കില്‍പ്പോലും, വ്യാപാരികളുടെ ഫോണ്‍ വഴി പണം കൈമാറാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ ഇന്ത്യയില്‍ 40 കോടി ആധാര്‍ നമ്പരുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍, വ്യാപാരിയുടെ മൊബൈലിലെ ആധാര്‍ പേമെന്റ് ആപ്പില്‍, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ പണം കൈമാറ്റം സാധ്യമാകും. 2017 മാര്‍ച്ചോടെ എല്ലാ ആധാര്‍ നമ്പരുകളും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെയെങ്കില്‍ ആധാര്‍ പേമെന്റ് ആപ്പ്, സര്‍ക്കാരിന്റെ ഡിജിറ്റല്‍-ക്യാഷ്‌ലെസ് എക്കണോമി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios