Asianet News MalayalamAsianet News Malayalam

കളി അവിടെ കഴിഞ്ഞു; പാക് താരങ്ങളുമായി തമാശ പങ്കിട്ട് കോലിയും യുവരാജും

india and pakistan players share a laugh after the final
Author
First Published Jun 19, 2017, 3:55 PM IST

ആവേശം വിതറുമെന്ന് പ്രതീക്ഷിച്ചിരുന്ന ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മല്‍സരം ഏറെക്കുറെ ഏകപക്ഷീയമായാണ് അവസാനിച്ചത്. 180 റണ്‍സിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ബദ്ധവൈരിയായ എതിരാളിയില്‍നിന്ന് ഏറ്റുവാങ്ങിയ നാണംകെട്ട തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്കും ടീം ക്യാംപിനുമൊക്കെ സഹിക്കാനാകാത്തതാണ്. സാധാരണഗതിയില്‍ മല്‍സരം തോറ്റു കഴിഞ്ഞാല്‍ മുഖമൊക്കെ വാടി, വിഷാദഭാവത്തിലായിരിക്കും കളിക്കാര്‍. പണ്ടുകാലം മുതല്‍ക്കേ അത്തരം കാഴ്ചകളാണ് നമുക്ക് ശീലവും. എന്നാല്‍ കഴിഞ്ഞദിവസം കലാശപ്പോര് കഴിഞ്ഞുള്ള പുരസ്‌ക്കാരദാന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ കളിക്കാരുമായി ചിരിച്ച് തമാശ പങ്കിട്ട് ഏറെ സന്തോഷത്തോടെയാണ് കാണപ്പെട്ടത്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്‌ത ഒരു വീഡിയോ ചിത്രത്തിലാണ് കോലിയും യുവരാജുമൊക്കെ പാക് താരങ്ങളുമായി തമാശ പങ്കിടുന്നത്. ഷൊയ്‌ബ് മാലിക്, പാക് ബൗളിങ് കോച്ച് അസര്‍ മഹ്‌മൂദ് എന്നിവരോടൊപ്പമായിരുന്നു കോലിയും യുവിയും തമാശ പങ്കിട്ടത്. പാക് ടീമിനെ അഭിനന്ദിച്ച കോലിയുടെ വാക്കുകള്‍ പാക് ആരാധകരും ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. കോലിയ്‌ക്ക് പ്രശംസകളുമായി അവര്‍ നന്ദിവാക്കുകള്‍ ട്വീറ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് കോലിയും യുവിയും പാക് താരങ്ങളുമായി തമാശ പറയുന്ന വീഡിയോ ഐസിസി ട്വീറ്റ് ചെയ്‌തത്. രാഷ്‌ട്രീയമായ അഭിപ്രായവ്യത്യാസത്തിന് അപ്പുറം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്‌മളമായ കായികബന്ധത്തിന്റെ തെളിവായി മാറുകയാണ് ഈ നിമിഷങ്ങള്‍...

 

 

Follow Us:
Download App:
  • android
  • ios