Asianet News MalayalamAsianet News Malayalam

ടീച്ചിങ്ങിൽ കരിയറാണോ ലക്ഷ്യം? ഏത് കോഴ്സും പഠിക്കാം, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും

പി.എസ്.എസി അംഗീകൃതമായ, സർക്കാർ അനുമതിയോടെയുള്ള കോഴ്സുകൾ പഠിക്കാം. അതും കേരളത്തിലെ അതേ ക്വാളിഫിക്കേഷനോടെ.

global academy teaching courses
Author
First Published Feb 15, 2024, 1:34 PM IST

അധ്യാപനം പാഷനായി കാണുന്നവർക്ക് കരിയർ ശരിയായി തുടങ്ങാനുള്ള ടീച്ചിങ് കോഴ്സുകൾ നൽകുകയാണ് ഗ്ലോബൽ അക്കാദമി. ഏറ്റവും ചെറിയ തലമായ കിൻഡർഗാർട്ടൻ മുതൽ കോളേജ് വരെയുള്ള കോഴ്സുകൾ ഗ്ലോബൽ അക്കാദമി വഴി പഠിക്കാം. ഓൺലൈനായി പഠിക്കാം എന്നതിനാൽ ജോലി ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് കോഴ്സുകളുടെ ഘടന.

UGC, NCTE ഉൾപ്പെടെ ഓരോ കോഴ്സിനും അംഗീകൃത ബോർഡിന്റെ അംഗീകാരവും ഗ്ലോബൽ അക്കാദമി ഉറപ്പാക്കുന്നു. പി.എസ്.എസി അംഗീകൃതമായ, സർക്കാർ അനുമതിയോടെയുള്ള കോഴ്സുകൾ പഠിക്കാം. അതും കേരളത്തിലെ അതേ ക്വാളിഫിക്കേഷനോടെ. കേരള സർക്കാർ, കേന്ദ്ര സർക്കാർ അധ്യാപക ജോലികൾക്കും വിദേശത്തെ അധ്യാപക ജോലികൾക്കും ഒരുപോലെ അപേക്ഷിക്കാവുന്ന മൂല്യമുള്ള ക്വാളിഫിക്കേഷനും നേടാം.

കിൻഡർഗാർട്ടൻ ടീച്ചിങ് കോഴ്സുകളിൽ PPTTC, MTTC, ECCE എന്നിവ പഠിക്കാം. പ്രൈമറി, അപ്പർ പ്രൈമറി കോഴ്സുകൾ TTC, D.Ed., D.El.Ed എന്നിവയാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ടീച്ചിങ് ലക്ഷ്യമിടുന്നവർക്ക് B.Ed, M.Ed പ്രവേശനം നേടാം. അഭിരുചിക്ക് അനുസരിച്ച് D.Ed in Special Education, B.Ed in Special Education, BPED, MPED തുടങ്ങിയവ പഠിക്കാം. ഇതിന് പുറമെ പാർട്ട് ടൈം ആയി PhD ചെയ്യാനും അവസരമുണ്ട്.

 

ബി.എഡ് പഠിക്കാനുള്ള അവസാന അവസരം!

ഡിഗ്രി യോഗ്യതയുള്ളവർക്ക് നിലവിൽ തെരഞ്ഞെടുക്കാവുന്ന ശ്രദ്ധേയമായ കോഴ്സ് B.Ed ആണ്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് B.Ed കോഴ്സിൽ ഉടൻ മാറ്റങ്ങൾ വരികയാണ്. നിലവിൽ രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം. ബിരുദത്തിനൊപ്പമുള്ള ഇന്റഗ്രേറ്റഡ് കോഴ്സായി B.Ed ഉടൻ മാറും. ഇതോടെ മൊത്തം കോഴ്സ് ദൈർഘ്യം നാലു വർഷമാകും. അതായത് നിലവിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് പുതിയ ഇന്റഗ്രേറ്റഡ് കോഴ്സ് നിലവിൽ വരുന്നതോടെ B.Ed പഠിക്കാനാകില്ല. പ്ലസ് ടു യോഗ്യതയുള്ളവർക്ക് മാത്രമായി കോഴ്സ് മാറും. ഇതേ കാരണം കൊണ്ടു തന്നെ വരും വർഷങ്ങളിൽ വലിയ ഡിമാൻഡും അവസരങ്ങളുമാണ് B.Ed യോഗ്യതയുള്ളവർക്ക് ലഭിക്കാൻ സാധ്യത.

global academy teaching courses

B.Ed കോഴ്സിന് അപേക്ഷിക്കാൻ ഡിഗ്രിക്ക് കുറഞ്ഞത് 50% മാർക്ക് നിർബന്ധമാണ്. ചില വിഷയങ്ങളിൽ ഡിഗ്രിക്ക് 50% മാർക്കിനൊപ്പം പി.ജിക്കും 50% മാർക്ക് വേണം. M.Ed കോഴ്സിന് ചേരുന്നതിന് B.Ed കോഴ്സിൽ 50% മാർക്ക് നിർബന്ധമാണ്. പ്രീ പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള ടീച്ചിങ് പഠനത്തിന് ആവശ്യമായ PPTTC, MTTC, ECCE, D.Ed., D.El.Ed കോഴ്സുകൾക്ക് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പി.ജിക്ക് 55% മാർക്ക് നേടിയാൽ PhD കോഴ്സിലേക്കും അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലകൾ, സർട്ടിഫിക്കേഷൻ ബോർഡുകൾ

ഇന്ത്യയിലെ അംഗീകൃത സർക്കാർ യൂണിവേഴ്സ്റ്റികളിലും മികച്ച ട്രാക്ക് റെക്കോഡുള്ള സ്വകാര്യ യൂണിവേഴ്സിറ്റികളിലും ഗ്ലോബൽ അക്കാദമി മുഖാന്തിരം അഡ്മിഷൻ സ്വന്തമാക്കാം. കർണാടക സർക്കാർ സർവകലാശാലയായ ബാംഗ്ലൂർ യൂണിവേഴ്സിറ്റി, തമിഴ്നാട് സർക്കാർ സ്ഥാപനമായ തമിഴ്നാട് ടീച്ചേഴ്സ് എജ്യുക്കേഷൻ യൂണിവേഴ്സിറ്റി, ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റി, തമിഴ്നാട്ടിലെ ഓപ്പൺ യൂണിവേഴ്സിറ്റിയായ തമിഴ്നാട് ഓപ്പൺ യൂണിവേഴ്സിറ്റി, മണിപ്പൂരിലെ ബീർ തികേന്ദ്രാജിത് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് B.Ed, M.Ed കോഴ്സുകൾ പഠിക്കാനാകുക.

സ്പെഷ്യൽ എജ്യുക്കേഷൻ കോഴ്സുകളായ B.Ed in Special Education - Hearing Impairment, Visual Impairment, Intellectual Disability / Mental Retardation എന്നിവയിലേക്കും അഡ്മിഷൻ നേടാം. BPED, MPED കോഴ്സുകളിലും അഡ്മിഷൻ ഉറപ്പിക്കാം. സ്ഥിരം ജോലിയെടുക്കുന്നവർക്ക് ജോലിയെ ബാധിക്കാതെ തന്നെ റെഗുലർ, പാർട്ട് ടൈം, ഡിസ്റ്റൻസ് രീതികളിൽ പഠിക്കാം. സർക്കാർ ജീവനക്കാർക്കും ഡിസ്റ്റൻസ് ആയി B.Ed പൂർത്തിയാക്കാം.

എന്തുകൊണ്ട് ഗ്ലോബൽ അക്കാദമി തെരഞ്ഞെടുക്കണം?

പഠനത്തിന്റെ ഗുണനിലവാരവും പ്രൊഫഷണലിസവുമാണ് ഗ്ലോബൽ അക്കാദമിയെ വ്യത്യസ്തമാക്കുന്നത്. പഠിതാക്കൾക്ക് അതത് യൂണിവേഴ്സിറ്റികളുടെ ഐ.ഡി കാർഡ്, യൂണിഫോം, സിലബസ്, എല്ലാ സെമസ്റ്ററുകളിലേക്കുമുള്ള പഠന മെറ്റീരിയലുകൾ, പ്രാക്റ്റിക്കൽ സപ്പോർട്ട്, ടീച്ചിങ് പ്രാക്റ്റീസ്, അസൈൻമെന്റുകൾക്ക് വേണ്ട നിർദേശം, സിലബസ് അനുസരിച്ചുള്ള ഓൺലൈൻ ക്ലാസ്സുകൾ എന്നിവ ഗ്ലോബൽ അക്കാദമി ഉറപ്പാക്കുന്നു. ഒപ്പം കൃത്യമായ റിവിഷൻ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവയും നൽകും.

global academy teaching courses

പഠിക്കാൻ പ്രായം തടസ്സമല്ല എന്നതാണ് മറ്റൊരു സവിശേഷത. പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് 100% വരെ സ്കോളർഷിപ്പ് അവസരങ്ങളുണ്ട്.

ഗ്ലോബൽ അക്കാദമിയുടെ വൈദഗ്ധ്യത്തിൽ തന്നെ പഠനം ആഗ്രഹിക്കുന്നവർക്ക് Global Institution For Teachers (GIT) എന്ന പുതിയ സ്ഥാപനത്തിൽ പഠിക്കാം. കിൻഡർഗാർട്ടൻ, പ്രൈമറി അധ്യാപന പരിശീലന കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി ഡിപ്ലോമ തലത്തിൽ ഇവിടെ നിന്ന് 100-ൽ അധികം കോഴ്സുകളിൽ നിന്ന് അഭിരുചിക്ക് ഇണങ്ങിയ കോഴ്സുകൾ പഠിക്കാം. കിൻഡർഗാർട്ടൻ കോഴ്സുകൾ പൂർണമായും ഓൺലൈനായി ചെയ്യാം. അതും യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.

ഗ്ലോബൽ അക്കാദമിയുടെ മുഴുവൻ കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും മറ്റു മാർഗനിർദേശങ്ങൾക്കും ഗ്ലോബൽ അക്കാദമി കൗൺസിലേഴ്സുമായി ബന്ധപ്പെടാം.

Latest Videos
Follow Us:
Download App:
  • android
  • ios