Asianet News MalayalamAsianet News Malayalam

വ്യാപാര്‍ മിത്ര ബിസിനസ് ലോണുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

ആദായനികുതി റിട്ടേണ്‍ പേപ്പറുകളും സിബില്‍ സ്കോറുമില്ലാതെ ബിസിനസ് ലോണുകള്‍ ലഭിക്കും. പ്രതിദിന വരുമാനം നേടുന്ന കടയുടമകള്‍ക്ക് പ്രതിദിന തിരിച്ചടവ് ഓപ്ഷനില്‍ നിന്ന് പ്രയോജനം നേടാം

Muthoot Fincorp Vyapar Mitra loan
Author
First Published Feb 15, 2023, 7:39 PM IST

സൂക്ഷ്‍മ, ചെറുകിട ബിസിനസ്സുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 'വ്യാപാര്‍ മിത്ര ബിസിനസ് ലോണ്‍സ്' അവതരിപ്പിച്ചു. വ്യാപാര്‍ മിത്ര ബിസിനസ് ലോണുകള്‍ ഉപയോഗിച്ച് വ്യാപാരികള്‍, ബിസിനസ്സ് ഉടമകള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് അവരുടെ ദിവസേനയുള്ള പണത്തിന്‍റെ ആവശ്യമനുസരിച്ച് അധിക ഈട് കൂടാതെ ബിസിനസ് ലോണുകള്‍ നേടാം.

ആദായനികുതി റിട്ടേണ്‍ പേപ്പറുകളും സിബില്‍ സ്കോറുമില്ലാതെ ബിസിനസ് ലോണുകള്‍ ലഭിക്കും. പ്രതിദിന വരുമാനം നേടുന്ന കടയുടമകള്‍ക്ക് പ്രതിദിന തിരിച്ചടവ് ഓപ്ഷനില്‍ നിന്ന് പ്രയോജനം നേടാമെന്നത് വ്യാപാര്‍ മിത്രയെ ബാങ്ക് വായ്പയേക്കാള്‍ ആകര്‍ഷകമാക്കുന്നു. പ്രീ-പേയ്മെന്‍റ് നിരക്കുകള്‍ ഇല്ല,  വര്‍ഷത്തില്‍ മൂന്ന് തവണ വരെ ലോണ്‍ പുതുക്കല്‍, ലളിതവും വേഗത്തിലുള്ളതുമായ ഡോക്യുമെന്‍റേഷന്‍, പെട്ടെന്നുള്ള ലോണ്‍ തുടങ്ങിയവയാണ് ഇതിന്‍റെ  പ്രത്യേകതകള്‍. രാജ്യത്തുടനീളമുള്ള 3600-ലധികം വരുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ ഈ സേവനം ലഭ്യമാകും. 

രാജ്യത്തെ ചില്ലറ വ്യാപാരികളെയും കടയുടമകളെയും ശാക്തീകരിക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ 'വ്യാപാര്‍ മിത്ര' ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios