Asianet News MalayalamAsianet News Malayalam

വനിതാ ക്രിക്കറ്റില്‍ വിപ്ലവകരമായ തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

പുരുഷ-വനിതാരങ്ങള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയിലെ വ്യത്യാസം ക്രിക്കറ്റ് ഓസ്ട്രേലിയ വനിതാ താരങ്ങള്‍ക്ക് നേരിട്ട് നല്‍കി നികത്തും.

Australia women to receive same prize money as men at T20 World Cup
Author
Melbourne VIC, First Published Oct 15, 2019, 5:16 PM IST

മെല്‍ബണ്‍: ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ വനിതാ ക്രിക്കറ്റിറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയും പുരുഷ താരങ്ങളുടേതിന് തുല്യമാക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20  ലോകകപ്പില്‍ പുരുഷ ടീമിന് ലഭിക്കുന്ന അതേ സമ്മാനത്തുക തന്നെ ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

വനിതാ ടി20 ലോകകപ്പിലെ വിജയികള്‍ക്ക് പത്തു ലക്ഷം ഡോളറും റണ്ണേഴ്സ് അപ്പിന് അഞ്ച് ലക്ഷം ഡോളറും സമ്മാനത്തുകയായി നല്‍കുമെന്ന് ഐസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2016ലെ ടി20 ലോകകപ്പില്‍ വിജയികളായ വെസ്റ്റ് ഇന്‍‍ഡീസിന്റെ പുരുഷ ടീമിന് 16 ലക്ഷം ഡോളറാണ് ഐസിസി സമ്മാനത്തുകയായി നല്‍കിയത്.

അതുകൊണ്ടുതന്നെ ഇത്തവണ ഓസ്ട്രേലിയന്‍ വനിതാ ടീം കിരീടം നേടുകയാണെങ്കില്‍ അവര്‍ക്കും പുരുഷ ടീമിന് ലഭിച്ച 16 ലക്ഷം ഡോളര്‍ തന്നെ സമ്മാനത്തുകയായി നല്‍കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പുരുഷ-വനിതാരങ്ങള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയിലെ വ്യത്യാസം ക്രിക്കറ്റ് ഓസ്ട്രേലിയ വനിതാ താരങ്ങള്‍ക്ക് നേരിട്ട് നല്‍കി നികത്തും.

കിരീടം നേടിയില്ലെങ്കിലും ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും ഫൈനലിലും പങ്കെടുക്കുമ്പോള്‍ പുരുഷ ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്രയാണോ അത്രതന്നെ തുക വനിതാ ടീമിനും ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കും. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരറിലേര്‍പ്പെട്ട വനിതാ താരങ്ങളുടെ പ്രതിഫലം പുരുഷ താരങ്ങളുടെ പ്രതിഫലത്തിന് തുല്യമാക്കി 2017ല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios