Asianet News MalayalamAsianet News Malayalam

നാഗ്പൂരില്‍ നിര്‍ണായക പോരില്‍ ബംഗ്ലാദേശിന് ടോസ്; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ബംഗ്ലാദേശിനെതിരെ നിര്‍ണായകമായ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മുദുള്ള ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.

bangladesh won the toss against india
Author
Nagpur, First Published Nov 10, 2019, 6:49 PM IST

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരെ നിര്‍ണായകമായ അവസാന ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മുദുള്ള ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് കിരീടം നേടാം. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, മുഹമ്മദ് നെയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അമിനുള്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍.

Follow Us:
Download App:
  • android
  • ios