Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ റിഷഭ് പന്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഇരുട്ടടി; ഓസീസ് സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

പരിക്കിനെത്തുടര്‍ന്ന് തുടര്‍ ചികിത്സക്കായി ഈ മാസം 12ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോയ മാര്‍ഷ് ഇനി തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്ന് പോണ്ടിംഗ്

Big Setback For Delhi Capitals: Australia all-Rounder Mitchell Marsh Ruled Out Of IPL 2024 Due To Injury
Author
First Published Apr 22, 2024, 6:45 PM IST

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്‍റെ പരിക്ക്. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന മാര്‍ഷിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാവുമെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗ് അറിയിച്ചു. വലതുതുടയിലേറ്റ പരിക്കാണ് മാര്‍ഷിന് തിരിച്ചടിയായത്.

പരിക്കിനെത്തുടര്‍ന്ന് തുടര്‍ ചികിത്സക്കായി ഈ മാസം 12ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോയ മാര്‍ഷ് ഇനി തിരിച്ചുവരുമെന്ന് കരുതുന്നില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് മാര്‍ഷിന്‍റെ കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും എന്തായാലും മാര്‍ഷ് തിരിച്ചു വരാന്‍ സാധ്യതയില്ലെന്നും പോണ്ടിംഗ് പറഞ്ഞു. മാര്‍ഷിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

സിക്സ് അടിച്ച പന്തില്‍ അനുവദിച്ചത് ഫോര്‍, ആര്‍സിബിയെ അമ്പയർ ചതിച്ചോ, തെളിവായി വീഡിയോ; വിവാദം

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ മാര്‍ഷിന് കളിക്കാനാവുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്ന് പോണ്ടിംഗ് പറഞ്ഞു.  ഈ സീസണില്‍ ഡല്‍ഹിക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് മാര്‍ഷ് കളിച്ചത്. നാലു മത്സരങ്ങളില്‍ നിന്ന് 61 റണ്‍സ് മാത്രം നേടിയ മാര്‍ഷിന്‍റെ ഉയര്‍ന്ന സ്കോര്‍ 23 മാത്രമായിരുന്നു. ഒരു വിക്കറ്റും മാര്‍ഷ് സ്വന്തമാക്കി.

കഴിഞ്ഞ സീസണിലും ഡല്‍ഹിക്കായി മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ മാര്‍ഷിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മൂലം ഒമ്പത് മത്സരങ്ങളില്‍ മാത്രമായിരുന്നു മാര്‍ഷ് കളിച്ചത്. പോയന്‍റ്പട്ടികയില്‍ ആറ് പോയന്‍റ് മാത്രമുള്ള ഡല്‍ഹി എട്ടാം സ്ഥാനത്താണിപ്പോള്‍. ബുധനാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് ഡല്‍ഹിയുടെ അടുത്ത മത്സരം.തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ശനിയാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി 67 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios